ബൂംബൂം ബുമ്ര തിരിച്ചുവരവിന് ഒരുങ്ങുന്നു, ഏകദിന ലോകകപ്പ് അടുക്കുമ്പോള്‍ ലഭിക്കുന്നത് ശുഭ സൂചന

ഒക്ടോബര്‍ നവംബര്‍ മാസങ്ങളിലായി ഏകദിന ക്രിക്കറ്റ് ലോകകപ്പ് നടക്കാനിരിക്കെ ഇന്ത്യന്‍ ബോളിംഗ് നിരയുടെ കുന്തമുനയായ ജസ്പ്രീത് ബുമ്ര തരിച്ചുവരാനൊരുങ്ങുന്നു.  2011 ന് ശേഷം ഇന്ത്യയില്‍ വീണ്ടും ലോകകപ്പ് മത്സരം എത്തുമ്പോള്‍ ബുമ്ര പരുക്കില്‍ നിന്ന് മുക്തി നേടുന്നത് ടീം അംഗങ്ങള്‍ക്കും ആരാധകര്‍ക്കും നല്‍കുന്ന ആശ്വാസം ചെറുതല്ല.

നിലവില്‍ എ‍ഴുപത് ശതമാനത്തോളും പരുക്കും ഭേദമായിട്ടുണ്ട്. വെസ്റ്റിന്‍ഡീസുമായി അടുത്ത് നടക്കാനിരിക്കുന്ന ടീമില്‍ ഇടം നേടാനായില്ലെങ്കിലും പിന്നാലെ നടക്കുന്ന അയര്‍ലന്‍ഡ് പര്യടനത്തില്‍ ബുമ്ര വീണ്ടും പന്തെറിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ALSO READ: അധികം സൂം ചെയ്യേണ്ട, മുഖത്ത് ചുളിവുകളുണ്ടെന്ന് ക്രിസ്റ്റ്യാനോ

ഓഗസ്റ്റ് 18, 20, 23 തീയതികളിലാണ് അയർലൻഡിനെതിരായ ട്വന്റി 20 മത്സരങ്ങൾ.  സെപ്റ്റംബറിൽ നടക്കുന്ന ഏഷ്യാ കപ്പ് ടൂർണമെന്റും നിർണായകമാണ്. അതുകൊണ്ടു തന്നെ 50 ഓവർ മത്സരങ്ങൾ കളിപ്പിക്കുന്നതിനു മുൻപ് ട്വന്റി20യിൽ ബുമ്രയെ പരീക്ഷിക്കാനാണ് ബിസിസിഐ ലക്ഷ്യമിടുന്നത്.

സെലക്ടർമാർ, നാഷനൽ ക്രിക്കറ്റ് അക്കാദമി (എൻസിഎ) അധികൃതർ, ബിസിസിഐ എന്നിവർ ബുമ്രയുമായി ആശയവിനിമയം നടത്തുന്നുണ്ട്. നാല് ഓവർ മത്സരങ്ങൾ കളിച്ച് തുടങ്ങനാണ് നിർദേശം. നട്ടെല്ലിന്റെ പ്രശ്‌നങ്ങളും പിന്നീട് ശസ്ത്രക്രിയയും കാരണം കഴിഞ്ഞ സെപ്റ്റംബർ മുതൽ ബുമ്ര ടീമിനു പുറത്താണ്. ഇപ്പോൾ ബെംഗളൂരുവിലെ എൻസിഎയിൽ പരിശീലനത്തിലാണ്.

ALSO READ: സഞ്ജുവിനെ ടെസ്റ്റ് ടീമിലും ഉള്‍പ്പെടുത്തണമായിരുന്നു: സുനില്‍ ഗവാസ്കര്‍

മത്സരങ്ങളിൽ ബുമ്രയുടെ പ്രകടനം എങ്ങനെയാകും എന്നതാണ് താരത്തിന്റെ തിരിച്ചുവരവിൽ പ്രധാന ഘടകം. അടുത്ത മാസം എൻസിഎയിൽ താരം കുറച്ച് മത്സരങ്ങൾ കളിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മത്സരത്തിന്റെ ദൈർഘ്യത്തേക്കാൾ മത്സരശേഷമുള്ള താരത്തിന്റെ അവസ്ഥയാണ് പ്രധാനം. അതിനാൽ ഈ മത്സരങ്ങൾക്ക് ശേഷമുള്ള ബുമ്രയുടെ പ്രതികരണങ്ങളെ ആശ്രയിച്ചിരിക്കും അയർലൻഡ് പരമ്പരയിൽ അദ്ദേഹത്തെ ഉൾപ്പെടുത്താനുള്ള തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News