സിഡ്‌നിയില്‍ ബുംറ ഇന്ത്യയെ നയിക്കും; രോഹിത് ശര്‍മ കളിക്കില്ല

bumrah-captain

ബോർഡർ ഗവാസ്കർ ട്രോഫി ടൂർണമെൻ്റിൽ ഓസ്ട്രേലിയയ്ക്ക് എതിരായ അഞ്ചാം ടെസ്റ്റില്‍ ജസ്പ്രീത് ബുംറ ഇന്ത്യയെ നയിക്കും. സിഡ്നിയിലാണ് ടെസ്റ്റ്. അതേസമയം, ക്യാപ്റ്റൻ രോഹിത് ശര്‍മ സിഡ്‌നി ടെസ്റ്റ് കളിക്കില്ല.

രോഹിത് തന്നെയാണ് കളിക്കാത്ത തീരുമാനം സെലക്ടര്‍മാരെ അറിയിച്ചത്. പരമ്പരയിലെ ആദ്യ ടെസ്റ്റ് ഇന്ത്യ വിജയിച്ചിരുന്നു. ബുംറയായിരുന്നു ഈ മത്സരത്തിൽ ഇന്ത്യയെ നയിച്ചത്. രോഹിത്തിനു പകരം ശുബ്മാൻ ഗില്‍ പ്ലെയിങ് ഇലവനില്‍ സ്ഥാനം പിടിച്ചേക്കും. പരമ്പരയിൽ ഇപ്പോൾ ഓസീസ് 2-1ന് മുന്നിലാണ്.

Read Also: ഡ്രസിങ്ങ് റൂമിലെ സംവാദങ്ങള്‍ അവിടെ നില്‍ക്കും; സത്യസന്ധമായ കാര്യങ്ങളാണ് പറഞ്ഞത്: ഗൗതം ഗംഭീര്‍

ഐസിസി ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങ്ങില്‍ കഴിഞ്ഞ ദിവസം ബുംറ ചരിത്രനേട്ടം സ്വന്തമാക്കിയിരുന്നു. ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച പേസ് ബൗളര്‍മാരില്‍ ഒരാളായ ബുംറ ഐസിസി ടെസ്റ്റ് റാങ്കിങില്‍ രവിചന്ദ്രന്‍ അശ്വിന്റെ റെക്കോര്‍ഡ് മറികടന്നു. ഒരു ഇന്ത്യന്‍ ബൗളര്‍ നേടിയ എക്കാലത്തെയും ഉയര്‍ന്ന റേറ്റിംഗ് പോയിന്റോടെ റാങ്കിങ്ങില്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തിയിരിക്കുകയാണ് ബുംറ.

Key words: jasprit bumrah captain

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News