ഹൈദരാബാദ് ടെസ്റ്റില്‍ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് ലീഡ്. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 190 റണ്‍സ് ലീഡ് ഉയര്‍ത്തിയിരുന്നു. ഇത് പിന്തുടര്‍ന്ന് ഇംഗ്ലണ്ട് ഒല്ലി പോപ്പിന്റെ സെഞ്ചുറിയുടെ മികവിലാണ് രണ്ടാം ഇന്നിങ്‌സില്‍ ലീഡ് നേടിയത്. മൂന്നാം ദിനം മത്സരം അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 316 റണ്‍സെന്ന നിലയിലാണ്. ലീഡ് 126 ആയി. 148 റണ്‍സുമായി പോപ്പും 16 റണ്‍സുമായി റെഹാന്‍ അഹ്മദുമാണ് ക്രീസില്‍.
സ്‌കോര്‍ ബോര്‍ഡില്‍ 45 റണ്‍സുള്ളപ്പോള്‍ സാക് ക്രൗളിയുടെ വിക്കറ്റ് ഇംഗ്ലണ്ടിന് നഷ്ടമായിരുന്നു. ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത് ജസ്പ്രിത് ബുമ്രയുടെ പന്തില്‍ ഡക്കറ്റ് ബൗള്‍ഡായതായിരുന്നു. ആ പന്ത് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
ALSO READ: സംസ്ഥാനത്തെ 23 തദ്ദേശ സ്വയംഭരണ വാർഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഫെബ്രുവരി 22 ന്
175 റണ്‍സ് ലീഡുമായി 421ന് ഏഴ് എന്ന നിലയിലാണ് മൂന്നാം ദിനത്തില്‍ ഇന്ത്യ ആദ്യ ഇന്നിങ്‌സ് തുടര്‍ന്നത്. എന്നാല്‍ ആ ഇന്നിങ്‌സിന് 15 റണ്‍സിന്റെ നേടിയപ്പോഴേക്കും അവസാനിച്ചു. 87 റണ്‍സെടുത്ത രവീന്ദ്ര ജഡേജ പുറത്തായതിന് പിന്നാലെ ബാക്കി വിക്കറ്റുകളും പിറകേ ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടു.
Never in doubt!@Jaspritbumrah93 gets his man and the off-stump is out of the ground 🔥🔥
Ben Duckett departs for 47.
Follow the match ▶️ https://t.co/HGTxXf8b1E#TeamIndia | #INDvENG | @IDFCFIRSTBank pic.twitter.com/zlPk2nVgdb
— BCCI (@BCCI) January 27, 2024
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here