സഹിഷ്ണുത എന്താണെന്ന് ടീച്ചര്‍മാരാണ് മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കേണ്ടതെന്ന് ജാസിഗിഫ്റ്റ്

കോലഞ്ചേരി സെന്റ് പിറ്റേഴ്‌സ് കോളേജ് പ്രിന്‍സിപ്പലിന്റെ നടപടി അപമാനിക്കുന്നതിന് തുല്യമാണെന്നും സഹിഷ്ണുത എന്താണെന്ന് ടീച്ചര്‍മാരാണ് മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കേണ്ടതെന്നും ഗായകന്‍ ജാസി ഗിഫ്റ്റ് പറഞ്ഞു. കോളേജില്‍ പരിപാടിയില്‍ പാടിക്കൊണ്ടിരിക്കുമ്പോള്‍ പ്രിന്‍സിപ്പല്‍ മൈക്ക് പിടിച്ച് വാങ്ങിയ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ALSO READ: ഇനി ഇടയ്ക്കിടെ തെരഞ്ഞെടുപ്പ്; നരേന്ദ്രമോദി സർക്കാരിന്റെ വാദം പുതിയ തട്ടിപ്പ്: എം എ ബേബി

കഴിഞ്ഞ ദിവസം എറണാകുളം കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജില്‍ ജാസിഗിഫ്റ്റും സംഘവും പാടിക്കൊണ്ടിരിക്കുന്നതിനിടയില്‍ പ്രിന്‍സിപ്പല്‍ മൈക്ക് പിടിച്ചു വാങ്ങി. ജാസി ഗിഫ്റ്റിനൊപ്പമുള്ള ആളെ പാടാന്‍ അനുവദിക്കില്ലെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. ഇതോടെ ഈ നടപടിയില്‍ പ്രതിഷേധിച്ച് അദ്ദേഹം വേദി വിട്ടു. സംഭവം വിവാദമാകുകയും മാധ്യമങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തതോടെയാണ് അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ച് രംഗത്തെത്തിയത്.

ALSO READ:  പൂർണമായും നിർമ്മിത ബുദ്ധി അധിഷ്ഠിതമായി നിർമാണം; ശബരിമലയിൽ കാണിക്കായി ലഭിക്കുന്ന നാണയം എണ്ണുന്നതിനു പ്രതിസന്ധിക്ക് പരിഹാരം

ടീച്ചറുടെ നടപടിയിലൂടെ അപമാനിക്കപ്പെടുകയായിരുന്നു. പരസ്പര ബഹുമാനം എന്നത് എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ്. ഒരാളെയും അയാള്‍ചെയ്യുന്ന ജോലിയില്‍ നിന്ന് ബലാല്‍ക്കാരമായി പിടിച്ച് തള്ളാന്‍ ഇവിടെ ആര്‍ക്കും അധികാരമില്ല. ഒരു ആവശ്യവുമില്ലാത്ത കാരണം പറഞ്ഞാണ് പ്രിന്‍സിപ്പാള്‍ മൈക്ക് തട്ടിപ്പറിച്ചതെന്നു അദ്ദേഹം വ്യക്തമാക്കി. ഒരു കോളജ് പരിപാടിക്ക് വിളിക്കുമ്പോള്‍ അവിടുത്തെ മാനേജ്‌മെന്റുമായി എല്ലാം സംസാരിച്ച് തീരുമാനമായിട്ടാണ് പോകുന്നത്. സ്റ്റേജിലേക്ക് വരുമ്പോള്‍ എന്തൊക്കെയാണ് വേണ്ടത്,വേണ്ടാത്തത് എന്നൊക്കെ പറയാം.അത് പറയാനുള്ള ഒരു രീതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ‘കേരള സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയില്‍ ഇതുവരെ അഞ്ച് ലക്ഷം വീടുകള്‍ അനുവദിച്ചു’: മന്ത്രി എം ബി രാജേഷ്

പ്രിന്‍സിപ്പലിന്റെ നടപടിയില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ സമരം നടത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News