കോഴിക്കോട് ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പരിധിയിൽ മഞ്ഞപ്പിത്ത പ്രതിരോധപ്രവർത്തനം ഊർജ്ജിതമാക്കി ആരോഗ്യവകുപ്പ്

JAUNDICE

കോഴിക്കോട് ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പരിധിയിൽ മഞ്ഞപ്പിത്ത പ്രതിരോധപ്രവർത്തനം ഊർജ്ജിതമാക്കി ആരോഗ്യവകുപ്പ്. ജില്ലാ മെഡിക്കൽ ഓഫീസർ രോഗ ബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. സ്കൂൾ വിദ്യാർഥികൾ ഉൾപ്പടെ 200 ലധികം പേർക്ക് രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പരിധിയിൽ കൂടുതൽ പേർക്ക് മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. രോഗം പകരാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കണം കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകൽ, തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കൽ എന്നിവ പാലിക്കേണ്ടതാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

ALSO READ; മൈതാനത്ത് മലയാളി താരങ്ങളുടെ ആറാട്ട്; ഐഎസ്എല്ലിൽ പഞ്ചാബിന് തകർപ്പൻ ജയം

ചങ്ങരോത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ ഊർജ്ജിതമായ രോഗപ്രതിരോധ പ്രവർത്തനങ്ങൾ നടന്നുവരുന്നു. പ്രത്യേക സ്ക്വാഡുകളായി രോഗബാധിതരുടെ ഭവന സന്ദർശനം, ജലസ്രോതസ്സുകളുടെ സൂപ്പർ ക്ലോറിനേഷൻ, ബോധവൽക്കരണ നോട്ടീസ് വിതരണം, മൈക്ക് പ്രചാരണം, പോസ്റ്റർ പ്രചാരണം, നവമാധ്യമങ്ങളിലൂടെയുള്ള ബോധവൽക്കരണം എന്നിവയും നടന്നുവരുന്നു. രോഗബാധയ്ക്ക് ഇടയാക്കിയതെന്ന് സംശയിക്കുന്ന ജലസ്രോതസ്സുകളുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു ഭക്ഷണപാനീയങ്ങൾ വിൽക്കുന്ന കടകളിൽ പരിശോധന നടത്തി. ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്ത കടകളുടെ പ്രവർത്തനം തടഞ്ഞു.

ചങ്ങരോത്ത് പഞ്ചായത്തിലെ വടക്കുമ്പാട് ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളാണ് മഞ്ഞപ്പിത്തം ബാധിച്ചവരിൽ ഭൂരിഭാഗവും. ഇവരുൾപ്പെടെ 200 ലധികം പേർക്കാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News