രോഗപ്രതിരോധ ശേഷി കുറവാണോ?… ലക്ഷണങ്ങളില്ലാതെ ഈ രോഗം, അറിയാം…

കാര്യമായ രോഗലക്ഷണങ്ങള്‍ കാണാത്തതാണ് ഹെപ്പറ്റൈറ്റിസ് എയുടെ പ്രധാന ലക്ഷണം. ഇപ്പോള്‍ നമ്മുടെ സംസ്ഥാനത്ത് മഞ്ഞപ്പിത്തം പടരുന്നത് വലിയ ആശങ്ക ജനങ്ങള്‍ക്കിടയിലുണ്ടാക്കുന്നു. ചൂടുകാലവസ്ഥയിലാണ് ഈ രോഗം കൂടുതലായി പടര്‍ന്നു പിടിക്കുന്നത്. കണ്ണിനും തൊലിപ്പുറത്തും മഞ്ഞ നിറം വരുന്ന വൈറല്‍ ഹൈപ്പറ്റൈറ്റിസ് രേ്ാഗമുണ്ടായാല്‍ 95 ശതമാനം കുട്ടികളിലും പത്ത് മുതല്‍ ഇരുപത്തിയഞ്ച് ശതമാനം മുതിര്‍ന്നവരിലും പൊതുവെ ലക്ഷണങ്ങള്‍ ഒന്നും കാണാറില്ല.

ALSO READ:  3-ാം സാമ്പത്തിക ശക്തിയായി രാജ്യത്തെ വളര്‍ത്തിയെന്ന മോദിയുടെ അവകാശവാദം പൊളിയുന്നു; വിദേശ നിക്ഷേപ കമ്പനികള്‍ ഈ മാസം മാത്രം പിന്‍വലിച്ചത് 29000 കോടി രൂപ

അതിനാല്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടത് രോഗപ്രതിരോധശേഷി കുറവുള്ള ആളുകളാണ്. പനി, കടുത്ത നിറത്തിലുള്ള മൂത്രം, വയര്‍വേദന, ഛര്‍ദി തുടങ്ങിയ രോഗലക്ഷണം കാണിക്കുമെങ്കിലും രോഗം കടുക്കുമ്പോഴാണ് കണ്ണിലും തൊലിപ്പുറത്തും മൂത്രത്തിലും നഖത്തിലുമടക്കം മഞ്ഞനിറം കാണപ്പെടും.

നമ്മള്‍ കുടിക്കുന്ന വെള്ളം തന്നെ നമുക്ക് രോഗമുണ്ടാക്കുന്നു എന്നതാണ് മഞ്ഞപ്പിത്തത്തിന്റെ മറ്റൊരു വശം. പ്രമേഹമുള്ളവര്‍ക്കും പ്രായമായവര്‍ക്കും പെട്ടെന്ന് തന്നെ ഈ രോഗം പിടിപെടും. അതിനാല്‍ തിളപ്പിച്ചാറിയ വെള്ളമാണ് കുടിക്കേണ്ടത്. വ്യക്തിശുചിത്വവും മുഖ്യമാണ്. കൂടാതെ രോഗ ബാധിതരുമായി സമ്പര്‍കം പുലര്‍ത്തുന്നവര്‍ കൈകള്‍ കൃത്യമായി കഴുകി വ്യത്തിയാക്കണം. മറ്റൊരു കാര്യം സ്വയം ചികിത്സിക്കുന്ന രീതി അപകടകരമാകുമെന്നതാണ്.

ALSO READ: ‘ശാരദാസി’ല്‍ നായനാരുടെ നിറമുള്ള ഓര്‍മകള്‍ക്കൊപ്പം ശാരദ ടീച്ചര്‍

കിണര്‍ വെള്ളത്തില്‍ അഴുക്കുകളൊന്നും വീഴാതിരിക്കാന്‍ ശ്രദ്ധിക്കുന്നതിനൊപ്പം ക്ലോറിനേറ്റ് ചെയ്യുകയും വേണം. പഴങ്ങളും പച്ചക്കറികളും കഴുകി ഉപയോഗിക്കണം. മാത്രമല്ല കഴിക്കുന്നതിന് മുമ്പും പിമ്പും കൈകള്‍ വൃത്തിയായി കഴുകണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News