‘ആ മത്സ്യം ഇനിയില്ല’ ഏറെ വർഷത്തെ ഗവേഷണങ്ങളും ഫലം കണ്ടില്ല; സമ്പൂർണ വംശനാശം സംഭവിച്ചുവെന്ന് കണ്ടെത്തൽ

കടൽമത്സ്യങ്ങളിലെ ആദ്യത്തെ സമ്പൂർണ വംശനാശം സ്ഥിരീകരിച്ച് ശാസ്‌ത്രലോകം. . തിരണ്ടി മത്സ്യങ്ങളുടെ വിഭാഗത്തിൽപ്പെടുന്ന ജാവാ സ്റ്റിങ്റേ (Java stingaree) ആണ്‌ വംശനാശത്തിനിരയായത്‌. യൂറോലോഫസ് ജവാനിക്കസ് (Urolophus Javanicus) എന്ന ശാസ്ത്രീയനാമത്തിലറിയപ്പെടുന്ന മത്സ്യമാണിത്‌.

ALSO READ: ചിരിയുടെ ചെപ്പ് കിലുക്കിയ ചങ്ങാതി, മാള അരവിന്ദൻ ഓർമയായിട്ട് 9 വർഷം

1862ൽ ആണ് ഈ മത്സ്യം ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. പക്ഷേ, അതും ജീവനുള്ള നിലയിലായിരുന്നില്ല. ജക്കാർത്തയിലെ ഒരു മത്സ്യച്ചന്തയിൽനിന്ന്‌ എഡ്വേർഡ് വോൺ മാർട്ടെൻസ് എന്ന ജർമൻ ജീവശാസ്ത്രജ്ഞനാണ് ഇതിനെ ലഭിച്ചത്. അതിനുശേഷം ലോകത്തൊരിടത്തുനിന്നും ഇതിനെ കണ്ടുകിട്ടിയില്ല എന്നതും പ്രത്യേകമായി പറയണം. ഏറെ വർഷത്തെ ഗവേഷണങ്ങളും ഫലം കണ്ടില്ല. ഇതിനെ തുടർന്നാണ്‌ ജാവാ സ്റ്റിങ്റേ സമ്പൂർണ വംശനാശത്തിന് വിധേയമായതായി പ്രഖ്യാപിച്ചത്‌. ഓസ്ട്രേലിയയിലെ ചാൾസ് ഡാർവിൻ സർവകലാശാലയിലെ ഗവേഷകരാണ് കഴിഞ്ഞ മാസം പ്രഖ്യാപനം നടത്തിയത്.

ALSO READ: റിലയന്‍സ് ജിയോയും വണ്‍പ്ലസും ഒരുമിക്കുന്നു; ഇനി ഇന്ത്യയിലെ 5ജി നെറ്റ്‌വര്‍ക്ക് ശക്തമാകും

ലോക പ്രകൃതിസംരക്ഷണ സംഘടനയായ ഐയുസിഎൻ, 2023 ഡിസംബറിൽ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടിക റെഡ്‌ ഡാറ്റാ ബുക്കിന്റെ പുതുക്കിയ പതിപ്പിൽ പ്രസിദ്ധീകരിച്ചിരുന്നു. ഇതിൽ ജാവാ സ്റ്റിങ്റേ ജീവലോകത്തിന് എന്നന്നേയ്ക്കുമായി നഷ്ടമായ വിവരം ഉൾപ്പെടുത്തിയിട്ടുണ്ട്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News