സഹപാഠിയെറിഞ്ഞ ജാവലിന്‍ തലയില്‍ വീണു; പതിനഞ്ചുകാരന് ദാരുണാന്ത്യം

ഷൂ ലേസ് കെട്ടാന്‍ കുനിയുന്നതിനിടെ തലയിലേക്ക് ജാവലിന്‍ വീണ് വിദ്യാര്‍ത്ഥി മരിച്ചു. ഹുജേഫ എന്ന പതിനഞ്ചുകാരനാണ് മരിച്ചത്. മഹാരാഷ്ട്രയിലെ മാങ്കന്‍ താലൂക്കിലെ പുരാര്‍ ഐഎന്‍ടി ഇംഗ്ലീഷ് സ്‌കൂളില്‍ താലൂക്കുതല മത്സരത്തിനായുള്ള പരിശീലനം നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. ഹുജേഫ ജാവലിന്‍ എറിഞ്ഞതിന് പിന്നാലെ സുഹൃത്ത് അത് തിരിച്ചെറിഞ്ഞതറിയാതെയാണ് അപകടമുണ്ടായത്.

ഷൂ ലേസ് കെട്ടാന്‍ കുനിഞ്ഞ ഹുജേഫയുടെ തലയിലേക്ക് ജാവലിന്‍ കൊള്ളുകയായിരുന്നു.
ജാവലിന്‍ ഇടിയേറ്റ ഹുജേഫ താഴെ വീണെന്നും ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെന്നും എന്നാല്‍ ആശുപത്രിയില്‍ എത്തും മുന്‍പ് തന്നെ മരണം സംഭവിച്ചെന്നും റായ്ഗഡ് അഡീഷണല്‍ എസ്പി അതുല്‍ ജെന്‍ഡെ പറഞ്ഞു.

READ ALSO:അമേരിക്കയില്‍ പോയ ഭാര്യ രണ്ടാഴ്ചക്ക് ശേഷം ഭര്‍ത്താവിനെ ഉപേക്ഷിച്ചു; പരാതിയുമായി യുവാവ്

അതേസമയം ഗ്രൗണ്ടില്‍ ജാവലിന്‍ ത്രോ പരിശീലനത്തിനു കുട്ടികള്‍ക്ക് മാനേജ്‌മെന്റ് അനുമതി നല്‍കിയിരുന്നില്ലെന്ന് പി ടി അധ്യാപകന്‍ ബന്ധുപവാര്‍ പ്രതികരിച്ചു. പ്രാഥമിക തെളിവുകളുടെ അടിസ്ഥാനത്തില്‍ സെക്ഷന്‍ 147 പ്രകാരം കേസ് റജിസ്റ്റര്‍ ചെയ്തതായി എസ്പി അറിയിച്ചു.

READ ALSO:കനത്ത മഴ : കോഴിക്കോട് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News