മഷറാനോ ഇനി മെസിയുടെ ആശാന്‍; ഇന്റര്‍മിയാമി കോച്ചായി പഴയ സഹകളിക്കാരന്‍

javier-mascherano-messi

ഒപ്പം പന്ത് തട്ടി നടന്ന ജാവിയര്‍ മഷറാനോയുടെ തന്ത്രങ്ങൾ അനുസരിച്ച് ഇനി സൂപ്പർതാരം ലയണൽ മെസി കളിക്കും. അര്‍ജന്റീന ദേശീയ ടീമിലും ബാഴ്‌സലോണയിലും ഇരുവരും ഒപ്പം കളിച്ചിരുന്നു. മേജര്‍ സോക്കര്‍ ലീഗ് ക്ലബ് ഇന്റര്‍ മിയാമി മഷറാനോയെ പരിശീലകനായി നിയമിച്ചു.

കഴിഞ്ഞ ആഴ്ച ജെറാര്‍ഡോ മാര്‍ട്ടിനോ മിയാമി കോച്ചിങ് സ്ഥാനത്ത് നിന്നും രാജിവെച്ചിരുന്നു. വ്യക്തിപരമായ കാരണം മൂലമായിരുന്നു രാജി. ഇതിന് പിന്നാലെയാണ് 40കാരനായ മഷറാനോയെ കോച്ച് ആക്കിയത്. അര്‍ജന്റീനയുടെ അണ്ടര്‍ 20 ടീമിനെയാണ് അദ്ദേഹം അവസാനമായി പരിശീലിപ്പിച്ചത്.

Read Also: അതിങ്ങ് തന്നേക്ക്; ടെസ്റ്റ് റാങ്കിങില്‍ ബുംറ വീണ്ടും ഒന്നാമത്

മുൻ ബാഴ്സ താരം സുവാരസും ഇൻ്റർ മിയാമിയിലുണ്ട്. നേരത്തേ ഒപ്പം കളിച്ചിരുന്ന സെര്‍ജിയോ ബസ്‌കറ്റ്‌സ്, ജോര്‍ദി ആല്‍ബയും ഈ ടീമിലുണ്ട്. റിവര്‍പ്ലേറ്റ്, കോറിന്ത്യാസ്, ലിവര്‍പൂള്‍, ബാഴ്‌സലോണ എന്നിവര്‍ക്ക് വേണ്ടിയെല്ലാം പന്ത് തട്ടിയിട്ടുണ്ട്. ബാഴ്‌സക്കായി 203 മത്സരങ്ങലാണ് മഷറാനോ കളിച്ചത്. 2027 വരെ മഷറാനോ മിയാമിയെ പരിശീലിപ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News