കിടിലൻ വർഷാവസാന ഓഫറുകളുമായി ജാവ യെസ്ഡി മോട്ടോർസൈക്കിൾസ്

ജാവ യെസ്‍ഡി മോട്ടോര്‍സൈക്കിള്‍ ഉപഭോക്താക്കള്‍ക്കായി ഡിസംബര്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു. ആകര്‍ഷകമായ ഇഎംഐ സ്‍കീമുകള്‍, എക്സ്റ്റെന്‍ഡഡ് വാറന്‍റി, റൈഡിംഗ് ഗിയറുകള്‍ക്ക് ആകര്‍ഷകമായ കിഴിവുകള്‍, 2023 ഡിസംബര്‍ 31 വരെ ഡെലിവറിയ്ക്ക് ആക്സസറികള്‍ എന്നിവ അടങ്ങുന്ന ഓഫാറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരഞ്ഞെടുത്ത ജാവ 42, യെസ്‍ഡി റോഡ്സ്റ്റര്‍ മോഡലുകളില്‍ എക്സ്ചേഞ്ച് ബോണസ് ഓഫാറുകളും ലഭിക്കുമെന്ന് കമ്പനി അറിയിച്ചു.

Also read:റോയല്‍ എന്‍ഫീല്‍ഡിന് വെല്ലുവിളി; ഇന്ത്യ ബൈക്ക് വീക്കിലെ താരം വിപണയിലേക്ക്

നാല് വര്‍ഷം അല്ലെങ്കില്‍ 50,000 കിലോമീറ്റര്‍ വരെ എക്സ്റ്റെന്‍ഡഡ് വാറന്‍റി ജാവ, യെസ്‍ഡി മോട്ടോര്‍സൈക്കിളുകളുടെ എല്ലാ മോഡലുകള്‍ക്കും ലഭ്യമാണ്. രണ്ട് വര്‍ഷം അല്ലെങ്കില്‍ 24,000 കിലോമീറ്ററാണ് സ്റ്റാന്‍ഡേര്‍ഡ് ഓഫര്‍. എന്നാല്‍ ഡിസംബറില്‍ എടുക്കുന്ന എല്ലാ ഡെലിവറികള്‍ക്കും അധിക ചെലവില്ലാതെ എക്സ്റ്റെന്‍ഡഡ് വാറന്‍റി ലഭ്യമാണ്.

Also read:കേരളത്തിന്റെ ആദ്യ ‘സൂപ്പർ ബൈക്ക്’; ഹഡില്‍ ഗ്ലോബല്‍ ഉച്ചകോടിയില്‍ താരം

വെറും 1,888രൂപ രൂപ മുതലുള്ള ഇഎംഐ സ്‍കീമുകള്‍ ഐഡിഎഫ്‍സിയില്‍ നിന്നും ലഭ്യമാണ്. പ്രസ്തുത ഓഫർ എല്ലാ ജാവ, യെസ്‍ഡി മോഡലുകളിലും ലഭ്യമാണ്. റൈഡിംഗ് ജാക്കറ്റുകള്‍ മുതല്‍ ടൂറിംഗ് ആക്സസറികള്‍ വരെയുള്ള എല്ലാ തിരഞ്ഞെടുത്ത ഉല്‍പ്പന്നങ്ങളും 50 ശതമാനം വിലക്കിഴിവില്‍ ലഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News