എസ് ആർ കെയുടെ ‘ജവാൻ’ കാണണം; തിയറ്റർ മുഴുവൻ ബുക്ക് ചെയ്ത് വ്ലോഗർ

തിയറ്ററൊന്നാകെ ‘ജവാന്’ വേണ്ടി ബുക്ക് ചെയ്ത് ആരാധകൻ. ഹൈദരാബാദിൽനിന്നുള്ള ഫുഡ് വ്ലോഗറാണ് ‘ജവാന്‍റെ’ ആദ്യ ദിവസത്തെ ആദ്യ ഷോയ്ക്കായി തിയറ്റർ മുഴുവനായി ബുക്ക് ചെയ്തത്. ഫാറ്റ് ഫുഡി എന്നറിയപ്പെടുന്ന മുഹമ്മദ് ഹുസൈൻ ഫാറൂഖിയാണ് ഇപ്പോൾ വാർത്തകളിലിടം നേടിയിരിക്കുന്നത്. ഷാരൂഖിനുള്ള ആദരസൂചകമായി പരസ്യ കമ്പനിയുമായി സഹകരിച്ചാണ് ഹുസൈൻ ഫാറൂഖി ഹൈദരാബാദിലെ പിവിആർ തിയറ്റർ മുഴുവനായി ബുക്ക് ചെയ്തത്.

‘ബോളിവുഡിന്റെ രാജാവിന്‍റെ ലക്ഷക്കണക്കിന് ആരാധകരിൽ ഒരാളാണ് ഞാനും. കുടുംബം മുഴുവൻ എസ്ആർകെയുടെ ഫാൻസാണ്. ഷാരൂഖിനോടുളള ഇഷ്ടം ആഘോഷിക്കാൻ ‘ജവാൻ’ കാണാൻ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ആരാധകർക്കും വേണ്ടി ഒരു തിയേറ്റർ മുഴുവനായി ബുക്ക് ചെയ്തു. 240 ലേറെ ടിക്കറ്റുകളാണ് ബുക്ക് ചെയ്തിരിക്കുന്നതെന്ന് ഹുസൈൻ ഫാറൂഖി പറഞ്ഞു.

Also Read: കാട്ടാക്കടയിൽ മധ്യവയസ്കനെ ബന്ധുക്കൾ മർദിച്ചു കൊന്നു

ആറ്റ്ലി സംവിധാനം ചെയ്ത ചിത്രം വ്യാഴാഴ്ചയാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. പുലർച്ചെ മുതൽ പ്രദർശനം ആരംഭിക്കും. ഹിന്ദിയിലും തമിഴിലും തെലുങ്കിലുമായാണ് ചിത്രത്തിന്റെ റിലീസ്. നയൻതാരയാണ് നായിക. വിജയ് സേതുപതി വില്ലനായും വേഷമിടുന്നു.

പ്രീബുക്കിങ്ങിൽ ‘പത്താന്‍റെ’യും ‘ഗദ്ദർ 2’ന്റെയും റെക്കോഡാണ് ‘ജവാൻ’ മറികടന്നത്. കേരളത്തില്‍ നിന്ന് അഡ്വാന്‍സ് റിസര്‍വേഷനിൽ ആദ്യദിനം ഇതുവരെ 70-75 ലക്ഷം നേടിയെന്നാണ് ട്രാക്കര്‍മാര്‍ പങ്കുവെക്കുന്ന വിവരം.

Also Read: പുസ്തകം ഡോര്‍ ഡെലിവറിക്ക് മൊബൈല്‍ നമ്പര്‍ ആവശ്യപ്പെട്ടു; യുവാവിന് സ്ത്രീകളുടെ മർദനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News