മലപ്പുറത്ത് കഞ്ചാവുമായി ജവാനടക്കം രണ്ട് പേര്‍ പിടിയില്‍

മലപ്പുറം കാളികാവില്‍ കഞ്ചാവുമായി ജവാനടക്കം രണ്ട് പേര്‍ പിടിയില്‍. ചോക്കാട് ടൗണില്‍ വെച്ച് കഞ്ചാവ് കൈമാറാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.

സൈനികനും ചോക്കാട് സ്വദേശിയുമായ പുല്ലത്ത് അഫ്‌സല്‍, ചോക്കാട് കൂരാട് സ്വദേശി മാഞ്ചേരി സല്‍സബീല്‍ എന്നിവരാണ് പിടിയിലായത്. പട്രോളിംഗിനിടെ സംശയം തോന്നിയാണ് പരിശോധിച്ചത്. രാത്രി വൈകി ചോക്കാട് അങ്ങാടിയില്‍ ബസ് സ്റ്റോപ്പിനടുത്ത് നില്‍ക്കുയായിരുന്നു സംഘം. ആവശ്യക്കാര്‍ക്ക് കഞ്ചാവ് കൈമാറാനായി കാത്തുനില്‍ക്കുകയായിരുന്നു. ബസ് സ്റ്റോപ് കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടക്കുന്നതായി നേരത്തേ വിവരമുണ്ടായിരുന്നു. അരക്കിലോ കഞ്ചാവും പന്ത്രണ്ടായിരം രൂപയും സംഘത്തില്‍ നിന്ന് പിടിച്ചെടുത്തു.

READ ALSO:ബോക്‌സ് ഓഫീസ് തൂക്കാന്‍ ബറോസ് വരുന്നു, റിലീസ് പ്രഖ്യാപിച്ചു

ഇതര സംസ്ഥാനങ്ങളില്‍ നിന്നാണ് കഞ്ചാവ് ശേഖരിച്ചതെന്നാണ് കരുതുന്നത്. ഫോണ്‍ കോളുകളും പരിശോധിച്ച് വരികയാണ്. പ്രതികളെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി. പൊലീസും എക്‌സൈസും ഒരു വര്‍ഷത്തിനിടെ പത്തോളം കഞ്ചാവ് കേസുകള്‍ ചോക്കാട് നിന്ന് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സിഐ എം ശശിധരന്‍ പിള്ളയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

READ ALSO:കാത്തിരിപ്പിനൊടുവിൽ ‘കാതൽ’; റിലീസ് തീയതി പ്രഖ്യാപിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News