ജവാന്‍ പ്രീമിയം ട്രിപ്പിൾ എക്‌സ് റം ഉടൻ; നടപടികൾ പൂർത്തിയായി

രണ്ട് മാസത്തിനുള്ളില്‍ ജവാന്‍ പ്രീമിയം ട്രിപ്പിള്‍ എക്‌സ് റം ഉത്പാദിപ്പിക്കാനുള്ള നടപടികൾ ഏകദേശം പൂർത്തിയായി. നിലവില്‍ ജവാന്‍ സ്‌പെഷ്യല്‍ റം ഒരു ലിറ്റര്‍ കുപ്പികളിലാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത്. പുതിയതായി 750, 500 മില്ലികളില്‍ വീതമുള്ള കുപ്പികളിലും വിതരണം ചെയ്യും. 1954-ല്‍ ഇന്ത്യന്‍ മിലിറ്ററി കാന്റീലേക്കുള്ള മദ്യ നിര്‍മ്മാണം ഇവിടെ ആരംഭിച്ചിരുന്നു. ഇതാണ് ഇവിടെ ഉദ്പാദിപ്പിക്കാനുള്ള മദ്യത്തിന് ജവാന്‍ എന്ന പേര് ലഭിക്കാനുള്ള കാരണം.

പുളിക്കീഴ് ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍ ഫാക്ടറിയില്‍ പുതുതായി സ്ഥാപിച്ച രണ്ട് ബെല്‍റ്റുകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം മന്ത്രി എംബി രാജേഷ് നിർവഹിച്ചതോടെ ഒരു ദിവസം 15,000 കെയ്‌സ് മദ്യം ഉത്പാദിപ്പിക്കാനാവും എന്നാണ് പ്രതീക്ഷ.

അതോടൊപ്പം ഫാക്ടറിയില്‍ മദ്യത്തിന്റെ പഴയ പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിച്ച് പുനരുപയോഗം നടത്താനുള്ള പദ്ധതി ആലോചനയിലാണ്. കുടുംബശ്രീ പ്രവര്‍ത്തകര്‍ വഴി പണം നല്‍കി കുപ്പി ശേഖരിക്കാനാണ് നിലവില്‍ ആലോചന നടക്കുന്നത്. കുപ്പികളില്‍ മദ്യം നിറച്ച് സ്റ്റിക്കര്‍ പതിക്കുന്ന ജോലികള്‍ കുടുംബശ്രീ പ്രവര്‍ത്തകരാണ് ചെയ്യുന്നത്.ഫാക്ടറി ആധുനികവത്കരിക്കാനുള്ള പദ്ധതികളും മന്ത്രിക്ക് മുന്‍പില്‍ അവതരിപ്പിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News