‘ജവാന്‍’ ഉത്പാദനം വര്‍ധിപ്പിക്കുന്നു; ജവാന്‍ പ്രീമിയം, അര ലിറ്റര്‍ എന്നിവ വന്നേക്കും

കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റ‍ഴിഞ്ഞ് പോകുന്ന ‘ജവാന്‍’ റമ്മിന്‍റെ ഉത്പാദനം വരുന്ന ബുധനാ‍ഴ്ച മുതല്‍ വര്‍ധിപ്പിക്കും. ഉത്പാദന ലൈനുകളുടെ എണ്ണം നാലിൽനിന്ന് ആറാക്കി ഉയർത്തിയതോടെയാണ് അധികം ലിറ്ററുകള്‍ നിര്‍മ്മിക്കാന്‍ ക‍ഴിയുന്നത്. നിലവിൽ ഉത്പാദിപ്പിക്കുന്നത് പ്രതിദിനം 8000 കെയ്സാണ്. അത് 12,000 ആയിട്ട് വര്‍ധിക്കും. പ്രതിദിനം നാലായിരം കെയ്സ് അധികം.

മദ്യം നിർമ്മിക്കുന്നതിനുള്ള എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോൾ (ഇഎൻഎ) സംഭരണം നിലവിലെ 20 ലക്ഷം ലീറ്ററിൽനിന്ന് 35 ലക്ഷം ലീറ്ററാക്കി ഉയർത്താൻ അനുമതി തേടി ജവാൻ റമ്മിന്‍റെ ഉത്പാദകരായ ട്രാവൻകൂർ ഷുഗർ ആൻഡ് കെമിക്കൽസ് ലിമിറ്റഡ് സർക്കാരിനു കത്തു നൽകി. സർക്കാർ അനുമതി ലഭിച്ചാൽ പ്രതിദിനം 15,000 കേയ്സ് മദ്യം ഉത്പാദിപ്പിക്കാൻ കഴിയും.

ALSO READ: ബിജെപിയില്‍ നിന്ന് ആര്‍ക്കും മാന്യമായ പരിഗണന ലഭിക്കാറില്ല; പാര്‍ട്ടി വിട്ടത് സീറ്റ് മോഹിച്ചല്ലെന്ന് രാജസേനന്‍

മൂന്നു മാസത്തിനകം ജവാന്റെ അര ലീറ്ററും ജവാൻ പ്രീമിയവും പുറത്തിറക്കാൻ ആലോചിക്കുന്നതായി കമ്പനി അധികൃതർ പറഞ്ഞു. ഒരു ലീറ്റർ കുപ്പിയാണ് ഇപ്പോൾ വിപണിയിലുള്ളത്. പുതുതായി ആരംഭിച്ച രണ്ടു ലൈനുകളിലേക്ക് ബ്ലൻഡിങ് ലൈനുകൾ കൂട്ടിച്ചേർക്കുന്ന ജോലി ബുധനാഴ്ച പൂർത്തിയാകും. 1.5 ലക്ഷം കെയ്സ് ജവാൻ റമ്മാണ് പ്രതിമാസം വിൽക്കുന്നത്.

ALSO READ: കാലിക്കറ്റ് സെനറ്റ് തെരഞ്ഞെടുപ്പില്‍ ജമാഅത്തെ സഖ്യം; കോണ്‍ഗ്രസും ലീഗും നിലപാട് വ്യക്തമാക്കണമെന്ന് സിപിഐഎം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News