മൂന്ന് ദിവസം കൊണ്ട് മുടക്ക് മുതൽ തിരിച്ചു പിടിച്ച് ജവാൻ

ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാൻ ചിത്രമായ ജവാൻ മൂന്ന് ദിവസം കൊണ്ട് മുടക്ക് മുതൽ തിരിച്ചു പിടിച്ചു. ആഗോളതലത്തിൽ 300 കോടി രൂപ കടന്നതോടെയാണ് ഷാരൂഖ് ചിത്രം ദേശീയ അന്തർദേശീയ ബോക്‌സ് ഓഫീസിലും ചരിത്രം കുറിക്കുന്നത്. ഒരു ഇന്ത്യൻ ചിത്രത്തിനു ലഭിക്കുന്ന ഏറ്റവും വലിയ ഓപ്പണിംഗ് ആണ് ജവാന് ലഭിച്ചിരിക്കുന്നതെന്നാണ് ഇതുവരെയുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയിൽ മാത്രം ചിത്രത്തിന‍്റെ കളക്ഷൻ 200 കോടിക്ക് മുകളിലാണ്. തമിഴിൽ 5.34 കോടി, തെലുങ്കിൽ 3.74 കോടി, ഹിന്ദിയിൽ 73.76 കോടി എന്നിങ്ങനെയാണ് ചിത്രത്തിന്റെ കളക്ഷൻ. ഷാരൂഖ് ചിത്രമായ പഠാന്റെ റെക്കോർഡിനെയും മറികടന്നുകൊണ്ടാണ് ജവാൻ മുന്നേറുന്നത്.

ALSO READ: മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0; രണ്ടാം ഘട്ടം സെപ്റ്റംബര്‍ 11 മുതല്‍ ആരംഭിക്കും

അതേസമയം റിലീസ് ആയി ഒരു ദിവസം പിന്നിട്ടപ്പോൾ ചിത്രം സ്വന്തമാക്കിയത് ഏകദേശം 75 കോടി രൂപയാണ്. 65 കോടി രൂപ ഹിന്ദി പതിപ്പിൽ നിന്നും ബാക്കി 10 കോടി രൂപ തമിഴ്, തെലുങ്ക് പതിപ്പുകളിൽ നിന്നുമാണ് നേടിയത്. കേരളത്തിൽ നിന്നുള്ള ആദ്യ ദിന കലക്‌ഷൻ 3.5 കോടിയാണ്. ഒരു ഹിന്ദി സിനിമയ്ക്ക് കേരളത്തിൽ ലഭിക്കുന്ന ഏറ്റവും ഉയർന്ന കളക്‌ഷനും ജവാൻ നേടി. റിലീസ് ചെയ്ത് ആദ്യ ദിവസം ഹിന്ദിയിൽ 16,157 ഷോകൾ ആണ് ഉണ്ടായിരുന്നത്. ഹിന്ദിയിൽ 60.76 കോടി ചിത്രം നേടി. തമിഴിൽ 1,238 ഷോകളിലായി 6.41 കോടി നേടിയപ്പോൾ 810 ഷോകളിലായി തെലുങ്കിൽ നിന്നും 5.29 കോടിയും ജവാൻ നേടി. അങ്ങനെ ആകെ മൊത്തം 72 കോടി ചിത്രം നേടിയതെന്നാണ് റിപ്പോർട്ട്.

ALSO READ: ബൈക്ക് കാറിനും ഓട്ടോറിക്ഷയിലും ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

പിവിആർ, സിനിപോളിസ് അടക്കമുള്ള രാജ്യത്തെ നാഷനൽ തിയറ്റർ ശൃംഖലയിലെ ആദ്യ ദിന കലക്‌ഷനിലും ‘ജവാൻ’ റെക്കോർഡിട്ടു. പിവിആര്‍ ഐനോക്സില്‍ 23.60 കോടി രൂപ നേടി. സിനിപൊളിസില്‍ 5.75 കോടിയും ചിത്രം നേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News