കശ്മീരിൽ തട്ടിക്കൊണ്ടുപോയ സൈനികനെ കണ്ടെത്തിയത് വനമേഖലയിൽ; മൃതദേഹത്തിൽ കത്തി കൊണ്ട് മുറിവേൽപ്പിച്ച പാടുകളും

army soldier death

ജമ്മുകശ്മീരിലെ അനന്ത്നാഗിൽ ഭീകരർ തട്ടക്കൊണ്ടുപോയ സൈനികന്‍റെ മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ച തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ ജവാന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. ടെറിട്ടോറിയൽ ആർമിയിലെ സൈനികനായ ഹിലാൽ അഹ്മദ് ഭട്ടിനെയാണ് തട്ടിക്കൊണ്ടുപോയത്. ചൊവ്വാഴ്ച മുതലാണ് ഹിലാലിനെ അനന്ത്നാഗിലെ സങ്ക്‍ലൻ മേഖലയിൽ നിന്ന് കാണാതായത്. ബുധനാ‍ഴ്ച കൊക്കര്‍നാഗിലെ വനമേഖലയില്‍ നിന്ന് കിട്ടിയ മൃതദേഹം വെടിയേറ്റ നിലയിലാണ് കണ്ടെത്തിയത്.

ALSO READ; ലേലു അല്ലു… ലേലു അല്ലു…ലേലു അല്ലു… മാപ്പ് പറയുന്നതിന്‍റെ ആരോഗ്യഗുണങ്ങള്‍

വ്യാപക തിരിച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സൈനികനെ ക​ണ്ടെത്താനായി ഇന്ത്യൻ ആർമിയും ജമ്മുകശ്മീർ പൊലീസും തിരച്ചിൽ ശക്തമാക്കിയിരുന്നു. മൃതദേഹം ഉടൻ ആശുപത്രിയിലേക്ക് മാറ്റി. ടെറിട്ടോറിയല്‍ ആര്‍മിയുടെ തീവ്രവാദ വിരുദ്ധ ഓപ്പറേഷനിടെയാണ് 161
യൂണിറ്റിലെ സൈനികനെ അനന്ത്‌നാഗിലെ വനമേഖലയില്‍ നിന്ന് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. രണ്ടു സൈനികരെ തട്ടിക്കൊണ്ടുപോകാനാണ് ഭീകരർ ശ്രമിച്ചത്. എന്നാൽ ഒരാൾ ഭീകരരുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ട് തിരിച്ചെത്തിയിരുന്നു. ക​ണ്ടെത്തിയ സൈനികന്‍റെ ദേഹത്ത് കുത്തിപ്പരിക്കേൽച്ചതിന്‍റെ പാടുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ALSO READ; ‘വ്യത്യസ്ത തലത്തിലുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച പ്രതിഭാധനനായ അഭിനേതാവ്’: ടിപി മാധവൻ്റെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

ഇക്കഴിഞ്ഞ ആഗസ്റ്റിലും കശ്മീരിലെ കുൽഗാമിൽ നിന്ന് ഒരു സൈനികനെ കാണാതായിരുന്നു. പൊലീസ് നടത്തിയ തിരിച്ചിലിൽ പിന്നീട് ഇദ്ദേഹത്തെ കണ്ടെത്തി. ഭക്ഷണസാധനങ്ങൾ വാങ്ങാനായി കാറിൽ വീട്ടിൽ നിന്നിറങ്ങിയ ഇദ്ദേഹത്തെ കാണാതാവുകയായിരുന്നു. കാർ വഴിയരികിൽ ഉപക്ഷേിച്ച നിലയിൽ കണ്ടെത്തി. എട്ടുവർഷത്തിനിടെ കശ്മീരിന്‍റെ വിവിധ ഭാഗങ്ങളിലായി ഭീകരർ അഞ്ചിലേറെ സൈനികരെ തട്ടിക്കൊണ്ടുപോവുകയോ കൊലപ്പെടുത്തുകയോ ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration