ആദ്യ ദിനം റെക്കോർഡ് കളക്ഷനുമായി ജവാൻ; ഹിന്ദി സിനിമയ്ക്ക് കേരളത്തിൽ ലഭിക്കുന്ന ഏറ്റവും ഉയർന്ന വരുമാനം

റിലീസ് ആയി ഒരു ദിവസം പിന്നിട്ടപ്പോൾ ഷാരൂഖ് ഖാൻ നായകനായ ജവാൻ ആദ്യ ദിനം നേടിയത് ഏകദേശം 75 കോടി രൂപ നേടിയെന്ന് റിപ്പോർട്ട്. 65 കോടി രൂപ ഹിന്ദി പതിപ്പിൽ നിന്നും ബാക്കി 10 കോടി രൂപ തമിഴ്, തെലുങ്ക് പതിപ്പുകളിൽ നിന്നുമാണ് നേടിയത്. കേരളത്തിൽ നിന്നുള്ള ആദ്യ ദിന കലക്‌ഷൻ 3.5 കോടിയാണ്. ഒരു ഹിന്ദി സിനിമയ്ക്ക് കേരളത്തിൽ ലഭിക്കുന്ന ഏറ്റവും ഉയർന്ന കളക്‌ഷനും ജവാൻ നേടി.

also read:ഘോസി നിയമസഭാ ഉപതെരഞ്ഞെടുപ്പ്; ബിജെപിയെ പിന്നിലാക്കി സമാജ് വാദ് പാർട്ടി

റിലീസ് ചെയ്ത് ആദ്യ ദിവസം ഹിന്ദിയിൽ 16,157 ഷോകൾ ആണ് ഉണ്ടായിരുന്നത്. ഹിന്ദിയിൽ 60.76 കോടി ചിത്രം നേടി. തമിഴിൽ 1,238 ഷോകളിലായി 6.41 കോടി നേടിയപ്പോൾ 810 ഷോകളിലായി തെലുങ്കിൽ നിന്നും 5.29 കോടിയും ജവാൻ നേടി. അങ്ങനെ ആകെ മൊത്തം 72 കോടി ചിത്രം നേടിയതെന്നാണ് റിപ്പോർട്ട്.

also read:ജപ്പാന്റെ ചാന്ദ്രദൗത്യം വിജയകരം

പിവിആർ, സിനിപോളിസ് അടക്കമുള്ള രാജ്യത്തെ നാഷനൽ തിയറ്റർ ശൃംഖലയിലെ ആദ്യ ദിന കലക്‌ഷനിലും ‘ജവാൻ’ റെക്കോർഡിട്ടു. പിവിആര്‍ ഐനോക്സില്‍ 23.60 കോടി രൂപ നേടി. സിനിപൊളിസില്‍ 5.75 കോടിയും ചിത്രം നേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News