ഒടുവില്‍ എക്‌സിലൂടെ ആ പ്രഖ്യാപനവും, ഇത് ഇന്ത്യന്‍ ടീമിന് ആഘോഷ രാവ്

2007ന് ശേഷം വീണ്ടും ഒരു ടി20 ലോകകപ്പ് ഇന്ത്യയിലേക്ക് കൊണ്ടുവന്ന ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് എക്‌സിലൂടെ കോടികളുടെ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. രാജ്യത്തിന്റെ യശസുയര്‍ത്തിയ രോഹിത്തിനും സംഘത്തിനും 125 കോടി രൂപയാണ് പാരിതോഷികം. ഇതില്‍ പരിശീലകരും മറ്റ് സപ്പോര്‍ട്ടിംഗ് സ്റ്റാഫുകളും ഉള്‍പ്പെടും.

ALSO READ:  സാമ്പത്തിക രംഗത്ത് കേരളത്തിന്റെ കുതിപ്പ്; വസ്തുതകള്‍ നിരത്തി ഈ ‘മിറക്കിള്‍’ ബുക്ക്

ഒരു തോല്‍വി പോലും രുചികാതെയാണ് ടി20 ലോകകപ്പില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഐസിസി ട്രോഫി നേടിയത്. ഗംഭീര പ്രകടനത്തിലൂടെ കോഹ്ലി, ബുംമ്ര, ഹാര്‍ദിക്, അര്‍ഷദീപ്, അക്‌സര്‍ എന്നിവര്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

ALSO READ:  13 വർഷത്തോളം കാത്തിരിക്കേണ്ടി വന്നു, ഇത് ആഘോഷിക്കാനുള്ള സമയമാണ്: സഞ്ജു സാംസൺ

ടൂര്‍ണമെന്റിലാകെ ടീം ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചതെന്നും ജയ് ഷാ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk