രാജ്യസഭയിൽ നടകീയ രംഗങ്ങൾ; അധ്യക്ഷനെ ചോദ്യം ചെയ്ത് ജയാ ബച്ചൻ

രാജ്യസഭാ അധ്യക്ഷനെ ചോദ്യം ചെയ്ത് ജയാ ബച്ചൻ. രാജ്യസഭയിൽ നാടകീയ രംഗങ്ങൾ. അധ്യക്ഷന്റെ വാക്കുകൾ ശരിയല്ലെന്നും ജയാ ബച്ചൻ ആരോപിച്ചു. പ്രതിപക്ഷ എംപിമാർ ഇറങ്ങിപ്പോയി. പ്രതിപക്ഷത്തെ സംസാരിക്കാൻ അനുവദിക്കുന്നില്ല. സംസാരിക്കാൻ ആരംഭിച്ചപ്പോൾ മൈക്ക് ഓഫ് ചെയ്തു. രാജ്യസഭാധ്യഷൻ തുടർച്ചയായി പ്രതിപക്ഷത്തിനെതിരെ നിലപാടെടുക്കുന്നു. പ്രതിപക്ഷ കക്ഷി നേതാവ് മല്ലിക്കാർജ്ജുൻ ഖർഗെക്ക് എതിരെ മോശം പരാമർശം നടത്തിയെന്നും ആരോപണം ഉയർന്നു.

Also Read: വയനാട് ഉരുൾപൊട്ടൽ ദുരന്തം; ഓരോ കുടുംബത്തിനും അടിയന്തര ധനസഹായം അനുവദിക്കും: മുഖ്യമന്ത്രി

പ്രതിപക്ഷത്തിന് നേരെ നിഷേധാത്മക നിലപാട് സ്വീകരിക്കുന്ന രാജ്യസഭാ അധ്യക്ഷൻ മാപ്പ് പറയണമെന്ന് ജയാ ബച്ചൻ ആവശ്യപ്പെട്ടു. രാജ്യസഭാ അധ്യക്ഷനെതിരെ ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിക്കാൻ തീരുമാനിച്ചതായി പ്രതിപക്ഷം അറിയിച്ചു. ജഗ്‌ദീപ് ധൻകർ മാപ്പ് പറയണമെന്ന് ജയാ ബച്ചൻ സഭയിൽ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News