‘നിങ്ങളുടെ സ്നേഹത്തിന് നന്ദി’; വിവാഹ ബന്ധം വേർപെടുത്തുന്നുവെന്ന വിവരം പങ്കുവെച്ച് ജയം രവി

jayam ravi

തമിഴ്  നടൻ ജയം രവി വിവാഹ ബന്ധം വേർപെടുത്തുന്നു.വളരെ ശ്രദ്ധാപൂർവം ആലോചിച്ച ശേഷമാണ് ആർതിയുമായുള്ള വിവാഹബന്ധം വേർപ്പെടുത്തുന്നത് സംബന്ധിച്ച തീരുമാനമെടുത്തതെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.

ALSO READ: ‘ഞാൻ രാവിലെ ഉണർത്താൻ ചെന്നപ്പോഴേക്കും…’: വികാസ് സേതിയുടെ മരണം, അവസാന നിമിഷങ്ങൾ പങ്കുവെച്ച് ജാൻവി

ഈ പ്രയാസകരമായ സമയത്ത് ഏവരും തങ്ങളുടെ സ്വകാര്യത മാനിക്കണമെന്ന അഭ്യർഥനയും അദ്ദേഹം മുന്നോട് വെച്ചിട്ടുണ്ട്. കുറച്ച് മാസങ്ങൾക്ക് മുൻപ് മുതൽ ഇരുവരുടെയും വേർപിരിയൽ വാർത്തകൾ തലക്കെട്ടുകളിൽ ഇടംപിടിച്ചിരുന്നു. ഇതിനിടെ ജയം രവിയുമായുള്ള ചിത്രങ്ങൾ ആർതി ഇൻസ്റ്റഗ്രാം പേജിൽ നിന്നും നീക്കം ചെയ്തത് വിവാഹബന്ധം വേർപ്പെടുത്തുന്നുവെന്നത് സംബന്ധിച്ച അഭ്യൂഹങ്ങൾക്ക് ശക്തി കൂട്ടി.

ALSO READ: വെൽ ഡൺ സിന്നർ! യുഎസ് ഓപ്പണിൽ ചരിത്രമെഴുതി ഇറ്റാലിയൻ താരം

ഇതിന് പിന്നാലെയാണ് ഇപ്പോൾ ഈ വാർത്തകൾ സ്ഥിരീകരിക്കുന്ന കുറിപ്പുമായി ജയം രവി രംഗത്ത് വന്നിരിക്കുന്നത്. ‘നിങ്ങളുടെ സ്നേഹത്തിനും ധാരണയ്ക്കും നന്ദി’ എന്ന തലക്കെട്ടോടെയാണ് ഇംഗ്ലീഷിലും തമിഴിലുമായി ജയം രവി എക്‌സിൽ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News