പുതിയ റോളിലേക്ക് കടക്കാൻ ജയം രവി; നടനായി ഈ താരം

താൻ ഉടൻ സംവിധായകനായി അരങ്ങേറ്റം കുറിക്കുമെന്ന് ജയം രവി. താൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മിഴ് താരം യോഗി ബാബുവായിരിക്കും നായകൻ എന്നും ജയം രവി പറഞ്ഞു. ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ജയം രവി ഇക്കാര്യം വ്യക്തമാക്കിയത്. ജയം രവിയുടെ ഈ വെളിപ്പെടുത്തലിന് പിന്നാലെ യോഗി ബാബുവും പ്രതികരിച്ചു. ഇതിനായി താൻ കാത്തിരിക്കുന്നു എന്നാണ് യോഗി ബാബു പറഞ്ഞത്.

ALSO READ: കല്യാണിയുടെ വിവാഹം കഴിഞ്ഞോയെന്ന് സോഷ്യൽ മീഡിയ; ‘മിന്നുകെട്ടിയത്’ സീരിയൽ നടൻ

അതേസമയം നിരവധി ചിത്രങ്ങളാണ് ജയം രവിയുടേതായി ഒരുങ്ങുന്നത്. എം രാജേഷ് സംവിധാനം ചെയ്യുന്ന ബ്രദർ ദീപാവലിക്ക് റിലീസ് ചെയ്യും. കൂടാതെ ‘ജെനി’, ‘കാതലിക്ക നേരമില്ലെ’, ‘ജെആർ34’ തുടങ്ങിയ പ്രോജക്റ്റുകളാണ് ജയം രവിയുടെതായി വരാൻ പോകുന്നത്.

അടുത്തിടെയായി തമിഴ് സിനിമയിലെ താരനടൻമാർ എല്ലാം സംവിധത്തിലേക്ക് തിരിഞ്ഞിട്ടുണ്ട്.
ധനുഷ് , വിശാൽ തുടങ്ങിയ നടന്മാരും സംവിധാനത്തിൽ തങ്ങളുടെ കഴിവ് തെളിയിച്ചിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News