ജയം രവി ചിത്രം ‘കാതലിക്ക നേരമില്ലൈ’ യുടെ ട്രെയ്‌ലർ പുറത്ത് വിട്ട് അണിയറപ്രവർത്തകർ . ഒരു റൊമാന്റിക് കോമഡി ഴോണറിൽ ഒരുങ്ങുന്നതാണു സിനിമ. ചിത്രം പൊങ്കൽ റിലീസ് ആയിട്ട് ജനുവരി 14 ന് തിയേറ്ററിലെത്തും.
ട്രെയിലറിൽ നിന്ന് ലഭിക്കുന്ന സൂചനയിൽ ഒരു സെലിബ്രേഷൻ മൂഡിലുള്ള കളർഫുൾ ചിത്രമാണ് ഇതെന്നാണ് മനസിലാകുന്നത്. കൃതിക ഉദയനിധി ആണ് ‘കാതലിക്ക നേരമില്ലൈയുടെ സംവിധാനം. ജയം രവിയെ കൂടാതെ യോഗി ബാബു, വിനയ് റായ്, ലാൽ, ലക്ഷ്മി രാമകൃഷ്ണൻ തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിത്യ മേനൻ ആണ് ചിത്രത്തിലെ നായിക കഥാപാത്രം അവതരിപ്പിക്കുന്നത്.
റെഡ് ജെയന്റ് മൂവീസിന്റെ ബാനറിൽ ഉദയനിധി സ്റ്റാലിൻ ആണ് സിനിമയുടെ നിർമാണം . എ ആർ റഹ്മാൻ ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. അതേസമയം സിനിമയിലെ ‘യെന്നൈ ഇഴുക്കതടി’ എന്ന സിനിമയിലെ ഗാനം ഇതിനോടകം എന്ന ട്രെൻഡിങ് ആയിക്കഴിഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here