ദമ്മാമിന്റെ മേളപ്പെരുക്കത്തിൽ സിദ്ദികളുടെ കഥ പറയുന്ന റിഥം ഓഫ് ദമ്മാം; ജയൻ ചെറിയാൻ സംസാരിക്കുന്നു

Rhythem of Dammam

സിദ്ദി ഗോത്ര വിഭാഗക്കാരുടെ ജീവിതം പറയുന്ന ചിത്രമാണ് ജയൻ ചെറിയാന്റെ റിഥം ഓഫ് ദമാം. പപ്പിലിയോ ബുദ്ധ, ക ബോഡി സ്കേപ്സ് എന്നീ സിനമകൾക്ക് ശേഷം ജയൻ ചെറിയാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് റിഥം ഓഫ് ദമാം.

സിദ്ധി ഗോത്ര വിഭാഗക്കാരുടെ പ്രാദേശിക ഭാഷയില്‍ ഉള്ള ആദ്യ ചിത്രം കൂടിയാണ് ഇത്. പോർച്ചുഗീസ് അടിമകളായി ഇന്ത്യയിൽ എത്തപ്പെട്ട ആഫ്രിക്കൻ വംശജരാണ് സിദ്ദി ​ഗോത്രത്തിലുൾപ്പെടുന്നവർ. 12 വയസുകാരനായ ജയരാമൻ എന്ന ബാലൻ മുത്തച്ഛന്റെ മരണത്തിനു ശേഷം സ്വപ്നത്തിൽ മുത്തച്ഛനെ കാണുകയും, തന്റെ പൂർവികരുമായി സംസാരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു.

Also Read: ചലച്ചിത്ര ഗുരുക്കന്മാര്‍ക്ക് അഭിവാദ്യം വരയിലൂടെ; ഐഎഫ്‌എഫ്‌കെയില്‍ ഡിജിറ്റൽ ആർട്ട് ട്രിബ്യൂട്ട്

അടിമകളായി എത്തിയ സിദ്ദികളെ അടിമത്തം അവസാനിച്ചപ്പോൾ ജാതിയുടെ അടിമചങ്ങലകളിലേക്ക് ഇന്ത്യൻ സമൂഹം ബന്ധിക്കുകയായിരുന്നു. അതിന്റെ കഥയാണ് റിഥം ഓഫ് ദമാം എന്ന സിനിമ.

സിദ്ദികളുടെ ഏതൊരു ആഘോഷത്തിനും, ആചാരങ്ങൾക്കും, വിലാപങ്ങൾക്കും ഉപയോ​ഗിക്കപ്പെടുന്ന വാദ്യോപകരണാമാണ് ദമ്മാം. അതിന്റെ താളം അവരുടെ സ്വത്വത്തിന്റെ താളമാണ് അതാണ് റിഥം ഓഫ് ദമ്മാം.

സിനിമയെ പറ്റി സംവിധായകൻ ജയൻ ചെറിയാൻ സംസാരിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News