സ്വന്തം എംപിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ച് ബിജെപി; ജാര്‍ഖണ്ഡ് ബിജെപിയില്‍ അസ്വാരസ്യം?

ബിജെപിയുടെ കാരണം കാണിക്കല്‍ നോട്ടീസ് കിട്ടിയതിന്റെ അതിശയത്തിലാണ് മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ ജയന്ത് സിന്‍ഹ. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാത്തതും തെരഞ്ഞെടുപ്പ് ക്യാമ്പയിനില്‍ പങ്കെടുക്കാത്തതും എന്താണെന്ന് വ്യക്തമാക്കണമെന്ന് കാണിച്ചാണ് സിന്‍ഹയ്ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്.

ബിജെപി ജാര്‍ഖണ്ഡ് ജനറല്‍ സെക്രട്ടറി ആദിത്യ സാഹു അയച്ച നോട്ടീസിന് അദ്ദേഹം മറുപടിയുമായി സിന്‍ഹ രംഗത്തെത്തിയിട്ടുണ്ട്.

ALSO READ: കഥകളുടെ ഗന്ധര്‍വന്… ക്ലാസിക്കുകളുടെ സൃഷ്ടാവിന് ഇന്ന് 79ാം ജന്മദിനം, മനോഹരമായ ജന്മദിന സമ്മാനം പങ്കുവച്ച് മകന്‍ അനന്ത പത്മനാഭന്‍

കത്ത് അപ്രതീക്ഷിതമായിരുന്നു. അത് മാധ്യമങ്ങളെയും അറിയിച്ചു എന്നറിഞ്ഞു. സ്വകാര്യ ആവശ്യങ്ങള്‍ക്കായി വിദേശത്തായിരുന്നതിനാല്‍ പോസ്റ്റല്‍ ബാലറ്റ് വഴിയാണ് വോട്ടു ചെയ്തതെന്നാണ് സിന്‍ഹ പറഞ്ഞത്. ഹസാരിബാഗ് സീറ്റിലെ സിറ്റിംഗ് എംപിയാണ് സിന്‍ഹ.

മനീഷ് ജയ്‌സ്വാളിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് ശേഷം സിന്‍ഹ പ്രചാരണപരിപാടികളിലൊന്നും പങ്കെടുത്തില്ലെന്നാണ് സഹു ഉന്നയിച്ച ആരോപണം.

ALSO READ: ശക്തമായ കാറ്റും മോശം കാലാവസ്ഥയും; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം

എന്നാല്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം പാര്‍ട്ടി പരിപാടികളിലേക്കാ സംഘടനാ ചര്‍ച്ചകളിലേക്കോ തനിക്ക് ക്ഷണം ലഭിച്ചിട്ടില്ല. പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചപ്പോള്‍ തന്നെ അദ്ദേഹത്തിനെ അഭിനന്ദിച്ചിരുന്നു. അത് സമൂഹമാധ്യമങ്ങളിലും വന്നിരുന്നു. ഞാന്‍ പ്രചാരണത്തില്‍ പങ്കെടുക്കണമെങ്കില്‍ എന്നെ അറിയാക്കാം. ആരും ഒന്നിനും ക്ഷണിച്ചിട്ടില്ല. മാര്‍ച്ച് 2നാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് തീരുമാനിച്ചത്. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ നദ്ദയുമായി സംസാരിച്ചതിന് ശേഷമാണ് ഒരു തെരഞ്ഞെടുപ്പ് പരിപാടികളും ഭാഗമാകുന്നില്ലെന്ന് തീരുമാനിച്ചതും. നാമനിര്‍ദേശ റാലിയില്‍ പങ്കെടുക്കാന്‍ വൈകിയാണ് തനിക്ക് ക്ഷണം ലഭിച്ചതെന്നും സിന്‍ഹ സഹുവിന് നല്‍കിയ മറുപടിയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News