മഹാരാഷ്ട്രയിൽ വീണ്ടും രാഷ്ട്രീയ കോളിളക്കം; ജയന്ത് പാട്ടീലും ഏക്നാഥ് ഷിണ്ഡെയും കൂടിക്കാഴ്ച നടത്തി

മഹാരാഷ്ട്രയിൽ വീണ്ടും രാഷ്ട്രീയ കോളിളക്കം. ശരദ് പവാർ വിഭാഗം നേതാവ് ജയന്ത് പാട്ടീൽ മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയെ ഔദ്യോദിക വസതിയായ വർഷ ബംഗ്ലാവിൽ ചെന്നു കണ്ടതാണ് സംസ്ഥാന രാഷ്ട്രീയത്തിലെ കഴിഞ്ഞ ദിവസത്തെ ചൂടൻ ചർച്ച. മാർച്ച് 2 ന് ശരദ് പവാർ മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിമാരെയും അത്താഴത്തിന് ക്ഷണിച്ചതിന് പിന്നാലെയാണ് ജയന്ത് പാട്ടീൽ മുഖ്യമന്ത്രിയെ കാണാൻ എത്തിയതെന്നതാണ് ഇന്ത്യ സഖ്യത്തിൽ ആശങ്ക വർധിപ്പിച്ചിരിക്കുന്നത്.

Also Read: ഗ്യാൻവാപി മസ്ജിദിൽ പൂജയ്ക്ക് അനുമതി; മസ്ജിദ് കമ്മിറ്റിയുടെ ഹർജി ഇന്ന് പരിഗണിക്കും

ഈ ഡി അന്വേഷണം നേരിടുന്ന ജയന്ത് പാട്ടീൽ ബി.ജെ.പിയിൽ ചേരുമെന്ന് കുറച്ചു നാളുകളായി ചർച്ചകൾ നടക്കുന്നുണ്ട്. എന്നാൽ ഈ ചർച്ചകളെ ജയന്ത് പാട്ടീൽ തള്ളിക്കളഞ്ഞിരുന്നു. കഴിഞ്ഞ ദിവസമാണ് ലോക സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യ സഖ്യം നേതാക്കളുടെ സീറ്റ് വിഭജന ചർച്ച നടന്നതും ധാരണയായതും. മാർച്ച് 2ന് മന്ത്രിസഭയിലെ സഹപ്രവർത്തകർക്കൊപ്പം ബാരാമതിയിൽ നടക്കുന്ന തൊഴിൽ മേള’യിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിമാരും എത്തുന്നത്. ഇത്തരമൊരു സാഹചര്യത്തിലാണ് ശരദ് പവാർ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസ്, അജിത് പവാർ എന്നിവരെ വസതിയിലേക്ക് അത്താഴത്തിന് ക്ഷണിച്ചിരിക്കുന്നത്. ശരദ് പവാറിൻ്റെ മകൾ സുപ്രിയ സുലെ ബാരാമതി മണ്ഡലത്തിൽ നിന്നുള്ള എംപിയാണ്.

Also Read: തൃശൂര്‍ ചേറ്റുപുഴ പാടത്ത് വന്‍ തീപിടിത്തം; ലക്ഷകണക്കിന് രൂപയുടെ പിവിസി പൈപ്പുകള്‍ കത്തി നശിച്ചു

അജിത് പവാർ ഈ മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ നിർത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സുപ്രിയക്കെതിരെ ഭാര്യ സുനേത്ര പവാറിനെ കളത്തിലിറക്കാൻ അജിത് പവാർ ശ്രമിക്കുന്നതിനിടെയാണ് പവാറിന്റെ പുതിയ നീക്കം. മുഖ്യമന്ത്രി ഷിൻഡെ, ഫഡ്‌നാവിസ്, അജിത് പവാർ എന്നിവർക്ക് അയച്ച ക്ഷണകത്തിൽ താനും ബാരാമതിയിൽ നിന്നുള്ള എംപി സുപ്രിയ സുലെയും ഈ സർക്കാർ പരിപാടിയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നുവെന്ന് ശരദ് പവാർ സൂചിപ്പിച്ചിരുന്നു . ഇതിന് പിന്നാലെയാണ് ശരദ് പവാറിന്റെ വിശ്വസ്തനായ മുതിർന്ന നേതാവ് ജയന്ത് പാട്ടീലിന്റെ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച അഭ്യൂഹങ്ങൾ ഉയർത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News