ജീവനക്കാരുടെ ഇ എസ് ഐ വിഹിതം അടച്ചില്ല; നടി ജയപ്രദയ്ക്ക് ആറ് മാസം തടവ്

ചലച്ചിത്ര നടിയും മുൻ എം പിയുമായ ജയപ്രദയ്ക്ക് ആറ് മാസം തടവ് വിധിച്ച് ചെന്നൈ എഗ്‍മോർ കോടതി. തീയേറ്റർ നടത്തിപ്പുമായി ബന്ധപ്പെട്ട കേസിലാണ് ജയപ്രദക്ക് തടവ് ശിക്ഷ വിധിച്ചുകൊണ്ടുള്ള കോടതി ഉത്തരവ്. ജീവനക്കാരുടെ ഇ എസ് ഐ വിഹിതം അടയ്‍ക്കാത്തതിനാലാണ് ശിക്ഷ വിധിച്ചത്.

also read: ആലപ്പു‍ഴ തലവടി പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വിജയം

അതേസമയം 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന കേസിലും ജയപ്രദക്ക് എതിരെ കോടതിയിൽ കേസുകൾ ഉണ്ടായിരുന്നു.  ജയപ്രദയ്‌ക്കെതിരെ രാംപൂരിലെ പ്രത്യേക കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. 25,000 രൂപയുടെ ബോണ്ട് നൽകിയാണ് അന്ന് ജയപ്രദ ജാമ്യത്തിലിറങ്ങിയത്.

also read: യു ഡി എഫ് പുതുപ്പള്ളിയിൽ ‘തട്ടിപ്പിന്റെ കട’ ആരംഭിച്ചു; ഉമ്മൻ ചാണ്ടിക്ക് മതിയായ ചികിത്സ നൽകുന്നതിൽ കുടുംബം നിഷേധാന്മകമായ നിലപാട് സ്വീകരിച്ചു; അഡ്വ കെ അനിൽ കുമാർ

തെലുങ്ക് ചലച്ചിത്ര മേഖലയിലൂടെ അരങ്ങേറ്റം കുറിച്ച ജയപ്രദ താമസിയാതെ തമിഴ് സിനിമയിലേക്ക് പ്രവേശിച്ചു. ഇതിഹാസ സംവിധായകൻ സത്യജിത് റേ ഒരിക്കൽ ജയപ്രദയെ ഇന്ത്യയിലെ ഏറ്റവും സുന്ദരിയായ നടിമാരിൽ ഒരാളായി പരാമർശിച്ചിരുന്നു.തന്റെ 32-ആം വയസ്സിൽ ആണ് ജയപ്രദ രാഷ്ട്രീയത്തിൽ എത്തിയത്. തെലുങ്കുദേശം പാർട്ടിയിലായിരുന്നെങ്കിലും പിന്നീട് സമാജ്‌വാദി പാർട്ടിയിലേക്കും പിന്നീട് ബിജെപിയിലേക്കും ജയപ്രദ പോയി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News