ശബരിമല ക്രമീകരണങ്ങളെ പ്രകീര്‍ത്തിച്ച് നടന്‍ ജയറാം. ഇത്തവണത്തേത് പരാതിയും പരിഭവവും ഇല്ലാത്ത നല്ല തീര്‍ത്ഥാടന കാലമായിരുന്നു എന്നും സര്‍ക്കാരിനേയും ദേവസ്വം മന്ത്രിയേയും അഭിനന്ദിക്കുന്നുവെന്നും ജയറാം പറഞ്ഞു.
നിരവധി കാര്യങ്ങള്‍ സര്‍ക്കാര്‍ ഇത്തവണ തീര്‍ത്ഥാടകര്‍ക്കായ് ചെയ്തു. അയ്യപ്പ ഭക്തര്‍മാര്‍ സംതൃപ്തരാണ്. പമ്പാ സംഗമത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് ജീവിതത്തിലെ വലിയ സൗഭാഗ്യമെന്നും നടന്‍ ജയറാം കൈരളി ന്യൂസിനോട് പറഞ്ഞു.
50 വര്‍ഷമായി ശബരിമലയില്‍ എത്തുന്ന തനിക്ക് പമ്പ സംഗമത്തില്‍ തിരി തെളിയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നുവെന്ന് പമ്പ സംഗമ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത നടന്‍ ജയറാം പറഞ്ഞു.
Also Read : പ്രൊഫ.കെ വി തോമസിൻ്റെ എന്റെ കുമ്പളങ്ങി കഥകൾ എന്ന പുസ്തകത്തിൻ്റെ മൂന്നാം ഭാഗം പ്രകാശനം ചെയ്തു
നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായുള്ള പമ്പ സംഗമം നടന്നത്. പമ്പ മണപ്പുറത്ത് നടന്ന പരിപാടി ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍.വാസവന്‍ ഉദ്ഘാടനം ചെയ്തു.
അടുത്ത വര്‍ഷം വിപുലമായ പമ്പാ സംഗമം സംഘടിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.
2018- പ്രളയത്തിന് ശേഷം നിലച്ചുപോയ പമ്പാസംഗമം ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷമാണ് ഈ വര്‍ഷം വീണ്ടും നടന്നത്. ശബരിമലയുടെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന പമ്പാസംഗമ , സാംസ്‌കാരികോത്സവം ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ ഉത്ഘാടനം ചെയ്തു.
തത്വമസിയുടെ സന്ദേശം ഉള്‍കൊണ്ട് എല്ലാ വിഭാഗം ജനങ്ങളെയും പങ്കെടുപ്പിച്ച് അടുത്തവര്‍ഷം വിപുലമായ സംഗമം സംഘടിപ്പിക്കുമെന്ന് മന്ത്രി വി.എന്‍ വാസവന്‍ വ്യക്തമാക്കി. തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് പി എസ് പ്രശാന്ത് അധ്യക്ഷത വഹിച്ച യോഗത്തില്‍ എംഎല്‍എമാരായ കെ ജനീഷ് കുമാര്‍,പ്രമോദ് നാരായണന്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here