കഷ്ടപ്പാടിൽ നിന്നും ഉയർന്നുവന്നു; മോഡലിം​ഗ് ലോകത്തെ താരം; കോടികളുടെ സമ്പാദ്യമാണ് ജയറാമിന്റെ മരുമകൾക്ക്

നടൻ ജയറാമിന്റെ മകനും നടനുമായ കാളിദാസ് ജയറാം വിവാഹം കഴിക്കാൻ പോകുന്ന ആളാണ് തരിണി കലിം​ഗരായർ. അടുത്തിടെ ആയിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. സോഷ്യൽ മീഡിയയിലുടെ ഇവരുടെ പ്രണയം അറിയിച്ചത് കാളിദാസ് തന്നെയായിരുന്നു. അതേസമയം, മോഡലിം​ഗ് ലോകത്തെ താരമാണ് തരിണി.

also read: മൈക്കൗങ് ചുഴലിക്കാറ്റ്: കേരളത്തിലുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലെ ട്രെയിനുകൾ റദ്ദാക്കി

പ്രതിസന്ധികളിലൂടെയും കഷ്ടപ്പാടുകളിലൂടെയും തരിണിയെയും സഹോദരിയെയും അമ്മയാണ് വളർത്തിയത്. കഷ്ടപ്പാടിൽ നിന്നും ഉയർന്നുവന്ന തരിണിയുടെ ഇന്നത്തെ ആസ്തി കോടികളാണ്. കൂടാതെ ചെന്നൈയിൽ സ്വന്തമായി ആഡംബര വീടും വാഹനവും തരിണിക്ക് ഉണ്ട്. ചെന്നൈയിലെ പഠനത്തിനിടെയാണ് തരിണി പതിനാറാമത്തെ വയസിൽ മോഡലിം​ഗ് ചെയ്തത്. ഇതിനിടെ തന്നെ സിനിമാ നിർമാണവും തരിണി അഭ്യസിച്ചു. വിവിധ പരസ്യങ്ങളിലും ഫാഷൻ ഷോകളിലും പങ്കെടുത്തിട്ടുള്ള തരിണി, മിസ് തമിഴ്നാട്, മിസ് സൗത്ത് ഇന്ത്യ ഫസ്റ്റ് റണ്ണര്‍ അപ്പ് തുടങ്ങിയ പട്ടങ്ങൾ സ്വന്തമാക്കി. 2022ൽ മിസ് ദിവാ യൂണിവേഴ്‌സ് സൗന്ദര്യമത്സരത്തിലും തരിണി തന്റെ സാന്നിധ്യം അറിയിച്ചിരുന്നു.

also read: ബിജെപിയുടെ അണ്ടര്‍ കവര്‍ ഏജന്റുമാരായി കോണ്‍ഗ്രസുകാര്‍ മാറുന്നു: മന്ത്രി മുഹമ്മദ് റിയാസ്

അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത കാളിദാസിന്റെയും തരിണിയുടെയും വിവാഹ നിശ്ചയം നവംബർ പത്തിന് ആയിരുന്നു . ഇതിന്റെ ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. അതേസമയം, കാളിദാസിന്റെ വിവാഹം ഉടൻ ഉണ്ടാകില്ലെന്നും എന്നാൽ മകൾ മാളവികയുടെ വിവാഹം ഉടൻ നടക്കുമെന്നും പാർവതി അടുത്തിടെ അറിയിച്ചുരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News