മാളവികയുടെ ഭാവി വരനെ പരിചയപ്പെടുത്തി നടൻ ജയറാം

കഴിഞ്ഞ ദിവസമായിരുന്നു ജയറാമിന്റെ മകൾ മാളവികയുടെ വിവാഹനിശ്ചയം. വ്യാ​ഴാ​ഴ്ച കൂ​ർ​ഗ് ജി​ല്ല​യി​ലെ മ​ടി​ക്കേ​രി​യി​ൽ വച്ചായിരുന്നു മാളവികയുടെ വിവാഹനിശ്ചയം.ഇതിന്റേതായ ഫോട്ടോകളും വീഡിയോകളും സോഷ്യൽമീഡിയയിൽ വളരെയധികം ശ്രദ്ധനേടുകയൂം ചെയ്തു. 2024 മെയ് മൂന്നിന് ഗുരുവായൂര്‍ വച്ചാണ് വിവാഹം. ഇപ്പോഴിതാ മകളുടെ ഭാവി വരനെ പരിചയപ്പെടുത്തിയിരിക്കുകയാണ് നടൻ ജയറാം. നവനീത് ഗിരീഷ് എന്നാണ് മാളവികയുടെ പ്രതിശ്രുത വരന്റെ പേര്.

ALSO READ: ഹമാസുമായി ബന്ധപ്പെട്ട് ലോക്സഭയിലെ ചോദ്യത്തിന് വിവാദ മറുപടിയുമായി വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി

ജയറാം തന്നെയാണ് മാളവികയുടെ വിവാഹനിശ്ചയ ചിത്രം പങ്കുവച്ച് നവനീത് ഗിരീഷിനെ പരിചയപ്പെടുത്തിയത്. ‘‘എന്റെ ചക്കിക്കുട്ടന്റെ വിവാഹനിശ്ചയം കഴിഞ്ഞു. ഇപ്പോൾ എനിക്ക് മറ്റൊരു മകൻ കൂടിയുണ്ട്. നവ് ഗിരീഷ്. രണ്ടുപേർക്കും ജീവിതകാലം മുഴുവൻ എല്ലാ വിധ മംഗങ്ങളും നേരുന്നു.’’എന്ന് ജയറാം കുറിച്ചു.വിവാഹനിശ്ചയത്തിന് അനുജത്തിയെ കൈപിടിച്ചു വേദിയിൽ എത്തിച്ചത് കാളിദാസാണ്.

പാലക്കാട് സ്വദേശിയായ നവനീത് യുകെയിൽ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ ആയി ജോലി ചെയ്യുകയാണ്. യുഎന്നിലെ മുന്‍ ഉദ്യോഗസ്ഥനായ ഗിരീഷ് മേനോന്റെയും വത്സയുടെയും മകനാണ് നവനീത്.

ALSO READ: ഹമാസിനെ കുറിച്ചുള്ള സുധാകരന്‍ എം.പിയുടെ ചോദ്യം; കേന്ദ്രമന്ത്രിയുടെ പേരില്‍ നല്‍കിയ മറുപടി വിവാദത്തില്‍

2024 മെയ് മാസം മൂന്നാം തീയതി ഗുരുവായൂരപ്പന്റെ സന്നിധിയിൽ വച്ചിട്ട് വിവാഹം നടത്താനുള്ള ശക്തിയും ഭാഗ്യവും ഭഗവാൻ തരട്ടെ എന്ന് പ്രാർഥിക്കുന്നു. നിങ്ങളുടെ എല്ലാവരുടെയും എല്ലാ അനുഗ്രഹവും ഉണ്ടാകണം.’’ എന്നാണ് ജയറാം വിവാഹനിശ്ചയ വേദിയിൽ പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News