വീണ്ടും കല്യാണത്തിനൊരുങ്ങി താരകുടുംബം; ആദ്യ ക്ഷണക്കത്ത് സ്റ്റാലിന്

mkstalin

ജയറാം കുടുംബത്തിൽ വീണ്ടും കല്യാണം. മകൾ മാളവിക കല്യാണത്തിന് പുറമെ മകൻ കാളിദാസിന്റെ വിവാഹം ആഘോഷിക്കുവാൻ തയ്യാറെടുക്കുകയാണ്‌ താരകുടുംബം. ഇപ്പോഴിതാ മകൻ കാളിദാസിന്റെ വിവാഹക്ഷണക്കത്ത് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് നൽകിയിരിക്കുകയാണ് ജയറാമും പാർവതിയും. കാളിദാസിന്റെ വിവാഹത്തിനു ക്ഷണിക്കുന്ന ആദ്യ അതിഥി കൂടിയാണ് സ്റ്റാലിൻ. സ്റ്റാലിന്റെ ചെന്നൈയിലെ വസതിയില്‍ എത്തിയായിരുന്നു ഇവർ സ്റ്റാലിനെ വിവാഹത്തിനു ക്ഷണിച്ചത്.മെയിലായിരുന്നു മാളവികയുടെ വിവാഹം നടന്നത്.താരനിബിഡമായിരുന്നു മാളവികയുടെ കല്യാണം .

ALSO READ: പാർത്ഥിപൻ വീണ്ടും മലയാളത്തിലേക്ക്; നവാഗത സംവിധായകൻ കെ സി ഗൗതമന്റെ ചിത്രത്തിൽ വില്ലനായാണ് തിരിച്ച്‌ വരുന്നത്

കഴിഞ്ഞ വർഷം നവംബറിൽ ചെന്നൈയിൽ വച്ചായിരുന്നു കാളിദാസും ഭാവി വധു താരിണിയും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. രായൻ ആണ് കാളിദാസ് ഒടുവിൽ അഭിനയിച്ച ചിത്രം. അവൾ പേയർ രജനി ആണ് നടന്റെ പുതിയ പ്രോജക്ട്.നീലഗിരി സ്വദേശിയാണ് താരിണി. 2021ലെ മിസ് യൂണിവേഴ്‌സ് ഇന്ത്യ തേഡ് റണ്ണർ അപ്പ് കൂടിയായ താരിണി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News