മിഥുൻ മാനുവൽ തോമസ് ചിത്രമായ എബ്രഹാം ഓസ്‌ലറിലൂടെ തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച നേട്ടം സ്വന്തമാക്കിയിരിക്കുയാണ് ജയറാം. ആദ്യ 30 കോടിയെന്ന നേട്ടമാണ് ജയറാം സ്വന്തമാക്കിയിരിക്കുന്നത്. ജനപ്രിയ നായകനാണെങ്കിലും ബോക്സ്ഓഫീസിൽ കാര്യമായ ചലനങ്ങൾ സൃഷ്ടിക്കാൻ ജയറാമിന് സാധിച്ചിട്ടില്ലായിരുന്നു. ഇപ്പോഴിതാ വർഷങ്ങളുടെ നീണ്ട ഇടവേളക്ക് ശേഷം ജയറാം ആ നേട്ടം കൈവരിച്ചിരിക്കുകയാണ്.
ജയറാമിന്റെ ഈ നേട്ടത്തിൽ അദ്ദേഹത്തിന്റെ ആരാധകർ മാത്രമല്ല, മമ്മൂട്ടി ആരാധകരും ആഘോഷത്തിലാണ്. ഓസ്‌ലറിലെ മമ്മൂട്ടി സാന്നിധ്യമാണ് ഇത്തരത്തിൽ ഒരു നേട്ടത്തിന് കാരണമെന്നാണ് ആരാധകർ വെളിപ്പെടുത്തുന്നത്. അതുകൊണ്ട് തന്നെ മമ്മൂട്ടിയുടെ കൈ പിടിച്ചുകൊണ്ട് ബോക്സോഫീസിലേക്ക് ജയറാം എന്ന വാചകം തീർത്തും പ്രസക്തമാണ് എന്നും ആരാധകർ വ്യക്തമാക്കുന്നു.
അതേസമയം, രണ്ടാം വാരാന്ത്യത്തിലും മികച്ച ബോക്സ് ഓഫീസ് പ്രകടനത്തിന് ഒരുങ്ങുകയാണ് ചിത്രം. ജനുവരി 11 ന് തിയറ്ററുകളിലെത്തിയ ചിത്രമായിരുന്നിട്ടും പല തിയേറ്ററുകളിലും ഓസ്‌ലർ നിറഞ്ഞ സദസിൽ തന്നെ പ്രദർശനം തുടരുകയാണ്. കേരളത്തില്‍ നിന്ന് മാത്രം ആദ്യ ദിനം 3 കോടിയോളം നേടിയ ചിത്രം 8 ദിവസം കൊണ്ട് നേടിയത് 14 കോടിയാണ്. കേരളത്തില്‍ നിന്ന് മാത്രമുള്ള നേട്ടമാണിത്. രണ്ടാം വാരത്തിലേക്ക് പ്രവേശിച്ചപ്പോഴും ചിത്രത്തിന് തിയറ്ററുകളില്‍ ആളുണ്ട് എന്ന് മാത്രമല്ല, വാരാന്ത്യ ദിനങ്ങളില്‍ മികച്ച ബുക്കിംഗ് ആണ് ലഭിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here