കൈപിടിച്ച് വേദിയിലേക്ക് വരവേറ്റ് കാളിദാസ്; മാളവികയുടെ വിവാഹനിശ്ചയം കഴിഞ്ഞു

താരദമ്പതികളായ ജയറാമിന്റേയും പാര്‍വതിയുടേയും മകള്‍ മാളവികയുടെ വിവാഹനിശ്ചയം കഴിഞ്ഞു. യു.കെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ നവനീതാണ് വരന്‍.കാളിദാസിന്റെ കൈപിടിച്ച് അതിസുന്ദരിയായാണ് മാളവിക വേദിയിലെത്തിയത്.ഏകദേശം ഒരു മാസം മുമ്പാണ് സഹോദരന്‍ മുമ്പാണ് സഹോദരന്‍ കാളിദാസ് ജയറാമും താരിണിയും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്.

ALSO READ28ാമത് ഐ എഫ് എഫ് കെ; മത്സരചിത്രങ്ങളുടെ പ്രദർശനങ്ങൾക്ക് ഇന്ന് തുടക്കം

കാളിദാസ്താരണി വിവാഹത്തിനു മുമ്പ് മാളവികയുടെ വിവാഹം ഉണ്ടാകുമെന്ന് പാര്‍വതി വെളിപ്പെടുത്തിയിരുന്നു.കാളിദാസും താരിണിയും പാര്‍വതിയും ചേര്‍ന്നാണ് മാളവികയെ വേദിയിലേക്ക് ആനയിച്ചത്.

മോതിര മാറ്റ ചടങ്ങിന് ശേഷം മാളവികയുടെ കണ്ണുനനയുന്നതും വിഡിയോയില്‍ കാണാം. ഏറ്റവുമടുത്ത ആളുകളെ മാത്രം പങ്കെടുപ്പിച്ചാണ് ചടങ്ങുകള്‍ നടത്തിയതെന്നാണ് വിവരം.ഈ അടുത്താണ് സമൂഹമാധ്യമങ്ങളിലൂടെ മാളവികയും തന്റെ പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തുന്നത്.

കേരള ചരിത്രഗവേഷണ കൗൺസിൽ ഡയറക്ടറായി പ്രൊഫ. ദിനേശൻ വടക്കിനിയിലിനെ നിയമിച്ചു
സിംപിള്‍ ലഹങ്ക ധരിച്ച് അതീവ സുന്ദരിയായാണ് മാളവിക ചടങ്ങില്‍ പ്രത്യക്ഷപ്പെട്ടത്.പാലക്കാട് നെന്‍മാറ കീഴേപ്പാട്ട് കുടുംബാംഗവും യു.എന്നിലെ മുന്‍ ഉദ്യോഗസ്ഥനുമായ ഗിരീഷ് മേനോന്റെയും വത്സയുടെയും മകനാണ് നവനീത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News