നല്ല സിനിമകൾ ചെയ്താൽ പ്രേക്ഷകർ സ്വീകരിക്കും, ഓസ്‌ലറിന് മികച്ച പ്രതികരണം, സന്തോഷത്തോടെ ജയറാം പങ്കുവെച്ച വീഡിയോ വൈറൽ

ജയറാം ചിത്രം ‘എബ്രഹാം ഓസ്‌ലർ’ക്ക് മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരിൽ നിന്നും വന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ അണിയറപ്രവർത്തകർക്കും, മഹാനടൻ മമ്മൂട്ടിക്കും നന്ദി പറഞ്ഞുകൊണ്ട് ജയറാം പങ്കുവെച്ച വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ഇൻസ്റ്റഗ്രാമിലാണ് ജയറാം വീഡിയോ പങ്കുവെച്ചത്.

ALSO READ: റോഷാക്ക്, നൻപകൽ, കാതൽ ഇതുകൊണ്ടൊന്നും മമ്മൂക്ക നിർത്താൻ പോണില്ല, തുടങ്ങിയിട്ടേ ഉള്ളൂ; തീയല്ല ഇത് കാട്ടുതീ, ഭ്രമിപ്പിച്ച് ഭ്രമയുഗം

‘ഒരുപാട് സന്തോഷത്തോടും അഭിമാനത്തോടെയുമാണ് ഈ വീഡിയോ ചെയ്യുന്നത്. മറ്റൊന്നിനുംവേണ്ടിയല്ല. നന്ദി പറയാനാണ്. ഒരു വലിയ ഇടവേളയ്ക്കുശേഷം തിയേറ്ററുകളിലെത്തിയ തന്റെ ചിത്രമാണ് എബ്രഹാം ഓസ്‌ലർ. എത്ര വൈകിവന്നാലും നല്ലൊരു സിനിമയുമായി വന്നാൽ രണ്ടുകയ്യുംനീട്ടി സ്വീകരിക്കും എന്നതിന്റെ തെളിവാണ് ഇന്ന് തിയേറ്ററിൽനിന്ന് കിട്ടിയ സ്നേഹവും സന്തോഷങ്ങളുമെല്ലാം’, വിഡിയോയിൽ ജയറാം പറയുന്നു.

ALSO READ: എനിക്ക് ആത്മഹത്യ ചെയ്യാൻ തോന്നി, പക്ഷെ അമ്മയുടെ ആ വാക്ക് എന്നെ പിറകോട്ട് വലിച്ചു; ആദ്യമായി തുറന്നു പറഞ്ഞ് എ ആർ റഹ്മാൻ

‘വരുംദിവസങ്ങളിൽ കേരളത്തിലെ എല്ലാ പ്രധാനപ്പെട്ട തിയേറ്ററുകളിലുമെത്തി നിങ്ങളോട് നേരിട്ട് നന്ദി പറയണമെന്നുണ്ട്. താങ്ക്യൂ മിഥുൻ, എന്നിലൊരു എബ്രഹാം ഓസ്‌ലർ ഉണ്ടെന്ന് തിരിച്ചറിഞ്ഞതിന്. മമ്മൂക്കാ, എനിക്കുവേണ്ടി വന്ന് ഈ ക്യാരക്റ്റർ ചെയ്തതിന് സ്നേഹം മാത്രം. നന്ദി’, ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോയിൽ ജയറാം കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News