മമ്മൂക്ക ഉമ്മ… എനിക്ക് വേണ്ടി വന്ന് ഈ കഥാപാത്രം ചെയ്തു തന്നതിന് ;മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് നടന്‍ ജയറാം

മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് നടന്‍ ജയറാം.തന്റെ പുതിയ ചിത്രമായ എബ്രഹാം ഓസ്ലറില്‍ അതിഥി വേഷത്തിലെത്തി പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിയതിനാണ് മമ്മൂക്കയ്ക്ക് ജയറാം നന്ദി പറഞ്ഞത്. മമ്മൂക്ക, ഉമ്മ, എനിക്ക് വേണ്ടി വന്ന് ഈ കഥാപാത്രം ചെയ്തു തന്നതിന് എന്നു പറഞ്ഞാണ് ജയറാം വിഡിയോ പങ്കുവെച്ചത്.

ALSO READ മഞ്ഞുകാലത്ത് സ്വീഡന്‍ അത്ര സുന്ദരമല്ല;മുടി ‘ഐസ് കിരീടമായി’; വിഡിയോ വൈറല്‍

എത്ര വൈകി വന്നാലും നല്ലൊരു സിനിമയുമായി വന്നാല്‍ നിങ്ങള്‍ രണ്ടുകയ്യും നീട്ടി സ്വീകരിക്കും എന്നുള്ളതിന് തെളിവാണ് തീയറ്ററില്‍നിന്ന് കിട്ടിയ സ്‌നേഹവും സന്തോഷങ്ങളെന്നും ഒരു ഇടവേളയ്ക്കു ശേഷം തീയറ്ററില്‍ എത്തിയ തന്റെ ചിത്രം രണ്ടുകയ്യും നീട്ടി സ്വീകരിച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും വരും ദിവസങ്ങളില്‍ തീയറ്ററില്‍ നേരിട്ടെത്തി പ്രേക്ഷകരെ കാണുമെന്നും ജയറാം ഇന്‍സ്റ്റാഗ്രാം വിഡിയോയിലൂടെ പറഞ്ഞു.

ALSO READ‘ഗില്ലിനോട് പൊട്ടിത്തെറിച്ചതിന്റെ കാരണം’; മറുപടിയുമായി രോഹിത്

വരും ദിവസങ്ങളില്‍ കേരളത്തിലുള്ള എല്ലാ പ്രധാനപ്പെട്ട തീയറ്ററുകളിലും എത്തി നിങ്ങളോടെല്ലാം നേരിട്ട് എനിക്ക് നന്ദി പറയണമെന്നുണ്ടെന്നും അവിടെ വച്ച് നമുക്ക് നേരിട്ടു കാണാമെന്നും എന്തായാലും ഈ സിനിമയിലുള്ള എല്ലാവര്‍ക്കും നന്ദിയെന്നും ജയറാം പറഞ്ഞു.എന്നില്‍ ഒരു എബ്രഹാം ഓസ്ലര്‍ ഉണ്ട് എന്ന് തിരിച്ചറിഞ്ഞതിന് മിഥുന് നന്ദിയെന്നും ജയറാം കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News