മന്ത്രി മുഹമ്മദ് റിയാസിനും ടീമിനും ജയറാമിൻ്റെ ബിഗ് സല്യൂട്ട്

വിനോദ സഞ്ചാര മേഖലയിലെ ശ്രദ്ധേയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന മന്ത്രി മുഹമ്മദ് റിയാസിനും അദ്ദേഹത്തിൻ്റെ ടീമിനും നടൻ ജയറാമിൻ്റെ ബിഗ് സല്യൂട്ട്. കോഴിക്കോട് ഓണാഘോഷ പരിപാടിയിൽ മുഖ്യാതിഥിയായി എത്തിയപ്പോഴാണ് ജയറാം വിനോദ സഞ്ചാര വകുപ്പിൻ്റെ പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ് എന്ന് അഭിപ്രായപ്പെട്ടത്.

ALSO READ:ആദിത്യ-എൽ1 വിക്ഷേപണത്തിന് മുന്നോടിയായി ക്ഷേത്ര ദർശനം നടത്തി സോമനാഥും ശാസ്ത്രജ്ഞരും

ഒരു വിഷനോട് കൂടിയാണ് മന്ത്രി മുഹമ്മദ് റിയാസ് പ്രവർത്തിക്കുന്നത്. അദ്ദേഹം ഒറ്റയ്ക്കല്ല. ഒരു ടീം തന്നെ ഉണ്ട്. ഓരോ കാര്യങ്ങളും ഒരുപാട് പേരോട് ചോദിച്ച് മനസ്സിലാക്കിയാണ് അദ്ദേഹം നടപ്പിലാക്കുന്നത്. ഇപ്പോ സിനിമാ ടൂറിസം സംബന്ധിച്ച് എത്രയോ തവണ ഞങ്ങൾ തമ്മിൽ സംസാരിച്ചിട്ടുണ്ട്. വാട്ടർ ടൂറിസം, ഹെലി ടൂറിസം, കാരവാൻ ടൂറിസം എന്നിങ്ങനെ ഒരുപാട് ഒരുപാട് കാര്യങ്ങളുമായിട്ടാണ് അദ്ദേഹം മുൻപോട്ട് പോകുന്നത്.

ALSO READ:രാജസ്ഥാനിൽ യുവതിയെ നഗ്നയാക്കി നടത്തിയ സംഭവം; 3 പേര് പൊലീസ് പിടിയിൽ;എഫ് ഐ ആറിൽ 10 പ്രതികൾ

ടൈംസ് മാഗസിൻ ലോകത്തിലെ തന്നെ നിർബന്ധമായും കണ്ടിരിക്കേണ്ട 51 സ്ഥലങ്ങൾ തിരഞ്ഞെടുത്തപ്പോൾ അതിൽ ഒന്നായി നമ്മുടെ കേരളവും ഉൾപ്പെട്ടത് ഇത്തരം പ്രവർത്തനങ്ങളുടെ ഫലമാണെന്നും ജയറാം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News