ലൈംഗികാതിക്രമ കേസ് ജയസൂര്യ ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകും

Jayasurya

തിരുവനന്തപുരം: ലൈംഗിക അതിക്രമ കേസിൽ നടൻ ജയസൂര്യ ഇന്ന് പൊലിസ് സ്റ്റേഷനിൽ ഹാജരാകും. ഹൈക്കോതി ഉപാധികളോടെ ജാമ്യം അനുവദിച്ച കേസിലാണ് ജയസൂര്യ ഹാജരാകുന്നത്. 2008 ലാണ് കേസിനാസ്പദമായ സംഭവം. കൊച്ചി സ്വദേശിയായ നടിയെ സെക്രട്ടറിയേറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ജയസൂര്യ ലൈംഗിക അതിക്രമം നടത്തിയെന്നാണ് പരാതി.

Also Read: ‘എന്റെ പേര് വലിച്ചിഴക്കരുത്, അപകടസമയത്ത് അച്ഛനൊപ്പം ഉണ്ടായിരുന്നത് ഞാന്‍ അല്ല’: ബൈജുവിന്റെ മകള്‍

ചോദ്യം ചെയ്യാൻ ഹാജരായാൽ അറസ്റ്റ് ചെയ്ത ജാമ്യത്തിൽ വിടണമെന്ന കോടതി നിർദ്ദേശത്തെ തുടർന്നാണ് നടൻ ഇന്ന് ചോദ്യം ചെയ്യലിന് എത്തുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ കന്‍റോൺമെന്‍റ് എസ് എച്ച് ഒക്ക് മുന്നിൽ ഇന്ന് പത്ത് മണിക്ക് ഹാജരാകണമെന്നാണ് നോട്ടീസ്. ഇതനുസരിച്ചാകും ജയസൂര്യ എത്തുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News