ജയസൂര്യയും പ്രഭുദേവയും ഒന്നിക്കുന്നു; അണിയറയിൽ ഒരുങ്ങുന്നത് ബ്രഹ്മാണ്ഡ ചിത്രം

ജയസൂര്യ നായകനായെത്തുന്ന ചിത്രം ‘കത്തനാർ ദി വൈല്‍ഡ് സോർസററിൽ പ്രഭുദേവയും. പ്രഭുദേവ അഭിനയിക്കുന്ന രണ്ടാമത്തെ മലയാള ചിത്രമാണ് കത്തനാർ.

ബിഗ് ബജറ്റ് ചിത്രമായ കത്തനാരിൽ ഈ മാസം അവാസനം പ്രഭുദേവ പങ്കുചേരും. അനുഷ്‌ക ഷെട്ടിയാണ് നായിക. അതുപോലെ തന്നെ പ്രഭുദേവ അഭിനയിക്കുന്ന രണ്ടാമത്തെ മലയാള ചിത്രവും അനുഷ്‌കയുടെ ആദ്യ മലയാള ചിത്രവും കൂടിയാണ് ‘കത്തനാർ’.

കോട്ടയം രമേശ്, വിനീത്, ഹരീഷ് ഉത്തമന്‍, സനൂപ് സന്തോഷ് തുടങ്ങിയവര്‍ താരനിരയിലുണ്ട്. അമാനുഷിക കഴിവുകളുള്ള സാഹസികനായ വൈദികന്‍ കടമറ്റത്ത് കത്തനാറിന്റെ ജീവിതകഥ പറയുന്നതാണ് ചിത്രം.

ALSO READ: എസ്.എൻ. സ്വാമി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം “സീക്രെട്ട്” : ഫസ്റ്റ് ലുക്ക് പോസ്റ്റർ മമ്മൂട്ടി റിലീസ് ചെയ്തു

ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായെന്ന് സംവിധായകന്‍ റോജിന്‍ തോമസ് അറിയിച്ചു. എന്നാൽ ജയസൂര്യയുടെ കത്തനാറിന് നൂറ് ദിവസത്തെ ചിത്രീകരണം ബാക്കിയുണ്ടെന്ന സൂചനകളാണ് പുറത്ത് വരുന്നത്. 36 ഏക്കറില്‍ നാല്‍പത്തയ്യായിരം ചതുരശ്ര അടി വിസ്തീര്‍ണമുള്ള പടുകൂറ്റന്‍ സെറ്റടക്കം സിനിമ ആദ്യം തന്നെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

വിദേശ സിനിമകളോട് കിടപിടിക്കുന്ന രീതിയില്‍ വിര്‍ച്വല്‍ പ്രൊഡഷനിലൂടെ തയ്യാറാവുന്ന കത്തനാര്‍ രണ്ടു ഭാഗങ്ങളായാണ് പ്രേക്ഷകരുടെ മുന്നിലെത്തുക. ഫാന്റസിയും ആക്ഷനും ഹൊററും ഉദ്വോഗജനകമായ നിരവധി മുഹൂര്‍ത്തങ്ങളും അത്ഭുതകരമായ ഐതിഹ്യകഥകളും ചേര്‍ന്ന ഒരു ഗംഭീര വീഷ്വല്‍ ട്രീറ്റായിരിക്കും കത്തനാർ എന്ന സൂചന നൽകുന്നതായിരുന്നു ഫസ്റ്റ് ഗ്ലിംപ്‌സ്.

ALSO READ: വ്യത്യസ്ത മേക്കപ്പില്‍ വന്ന എന്നെ ആരും തിരിച്ചറിഞ്ഞില്ല, ഈ വേഷത്തിൽ പടം ചെയ്യില്ലെന്ന് നിര്‍മാതാവ് പറഞ്ഞു: മമ്മൂട്ടി

ആര്‍. രാമാനന്ദ് രചന നിര്‍വഹിക്കുന്ന ചിത്രം മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട, ഇംഗ്ലീഷ്, ബംഗാളി, ചൈനീസ്, ഫ്രഞ്ച്, കൊറിയന്‍, ഇറ്റാലിയന്‍, റഷ്യന്‍, ജാപ്പനീസ്, ജര്‍മ്മന്‍ തുടങ്ങി ഒട്ടേറെ ഭാഷകളിലെത്തും. ഛായാഗ്രഹണം നീല്‍ ഡി കുഞ്ഞ ആണ്. സംഗീത സംവിധാനം നിർവഹിക്കുന്നത് രാഹുല്‍ സുബ്രഹ്മണ്യം. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് നിര്‍മ്മാണം.

മലയാളത്തിലെ ഏറ്റവും മുതല്‍ മുടക്കുള്ള സിനിമയാണ് ഇതെന്നും 200 ദിവസത്തെ ചിത്രീകരണമാണ് വേണ്ടി വരുന്നതെന്നും സംവിധായകന്‍ റോജിന്‍ തോമസ് നേരത്തെ പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News