സംവിധായകന്‍ സിദ്ദിഖിന്റെ വേര്‍പാടിലൂടെ സ്വന്തം ചേട്ടനെയാണ് നഷ്ടപ്പെട്ടതെന്ന് നടന്‍ ജയസൂര്യ. മരണവാര്‍ത്തയോടൊപ്പമുള്ള ഇക്കയുടെ പടം കാണുമ്പോള്‍ അടുത്ത സിനിമയുടെ പ്രഖ്യാപനമാണെന്നാണ് തോന്നുന്നത് എന്നാണ് ജയസൂര്യ പ്രതികരിച്ചത്.
ഒരു സ്വകാര്യ മാധ്യത്തോടാണ് ജയസൂര്യ സിദ്ദിഖുമായുള്ള തന്റെ ഓര്‍മകള്‍ പങ്കുവെച്ചത്. എപ്പോഴും വിളിക്കാന്‍ സ്വാതന്ത്ര്യമുള്ള ഒരാളായിരുന്നു സിദ്ദിഖ് എന്നും എല്ലാവര്‍ക്കും അദ്ദേഹം ഒരു സഹോദരനെ പോലെ ആയിരുന്നുവെന്നും ജയസൂര്യ പറഞ്ഞു. സിദ്ദിഖിന്റെ ഫുക്രി എന്ന ചിത്രത്തില്‍ നായകനായിരുന്ന ജയസൂര്യ.
അന്തരിച്ച സംവിധായകൻ സിദ്ദിഖിന്റെ സംസ്‌കാരം ഇന്ന് നടക്കും. ഇന്ന് രാവിലെ 9 മണി മുതൽ 11.30 വരെ കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിലും തുടർന്ന് പള്ളിക്കരയിലെ വസതിയിലും പൊതുദർശനം ക്രമീകരിച്ചിട്ടുണ്ട്. വൈകിട്ട് 6 മണിക്ക് എറണാകുളം സെൻട്രൽ ജുമാ മസ്ജിദിൽ ഖബറടക്കും.
ചൊവ്വാഴ്ച രാത്രിയോടെയാണ് സിദ്ദിഖ് അന്തരിച്ചത്. 63 വയസായിരുന്നു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഒരുമാസമായി ചികിത്സയിലായിരുന്നു. പെട്ടെന്നുണ്ടായ ഹൃദയാഘാതത്തിന് പിന്നാലെ ആരോഗ്യനില വഷളാവുകയായിരുന്നു.
ഒട്ടേറെ പ്രതിഭകളെ മലയാള സിനിമകയ്ക്ക് സമ്മാനിച്ച സിദ്ദിഖ്‌ലാൽ കൂട്ടുകെട്ട് മലയാളി ഒരിക്കലും മറക്കില്ല. വിയറ്റ്‌നാം കോളനി, ഗോഡ്ഫാദർ, കാബൂളിവാല, ഇൻ ഹരിഹർ നഗർ, റാംജിറാവു സ്പീക്കിങ് തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here