അനുഷ്‌കയെ ലൊക്കേഷനിലേക്ക് സ്വാഗതം ചെയ്ത് ജയസൂര്യ

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘കത്തനാര്‍’. ജയസൂര്യ നായകനാകുന്ന ചിത്രത്തിൽ തെന്നിന്ത്യന്‍ താരസുന്ദരി അനുഷ്‌ക ഷെട്ടിയാണ് നായിക. ലൊക്കേഷനിൽ ജോയിന്‍ ചെയ്തിരിക്കുകയാണ് അനുഷ്‌ക.

ALSO READ: ‘പറ്റുമെങ്കിൽ നിങ്ങൾ എന്നെ കണ്ടുപിടിക്ക്’: കുട്ടിക്കാലത്തെ ഫോട്ടോ പങ്കുവെച്ച് താരം

സംവിധായകന്‍ റോജിന്‍ തോമസ് ഉള്‍പ്പടെയുള്ളവര്‍ ചേര്‍ന്ന് ചിത്രത്തിന്റെ ലൊക്കേഷനില്‍ എത്തിയ അനുഷ്‌കയെ സ്വീകരിച്ചു. സോഷ്യല്‍ മീഡിയയില്‍ ക്രൂവിനൊപ്പമുള്ള അനുഷ്‌കയുടെ ചിത്രം വൈറലാണ്. ജയസൂര്യയും അനുഷ്‌കയെ ടീമിലേക്ക് സ്വാഗതം ചെയ്തു. അനുഷ്‌കയുടെ ആദ്യ മലയാളം ചിത്രമാണ് കത്തനാര്‍.

ALSO READ: പാ.രഞ്ജിത് ചിത്രത്തിലേക്ക് ശ്രീനാഥ് ഭാസി

കത്തനാറിന്റെ ഷൂട്ടിങ് ആരംഭിച്ചത് കഴിഞ്ഞ വര്‍ഷമാണ്. അനുഷ്‌ക ആദ്യ ഷെഡ്യൂളില്‍ ഉയുണ്ടായിരുന്നില്ല. ചിത്രം ഒരുക്കിയിരിക്കുന്നത് കടമറ്റത്ത് കത്തനാരുടെ ജീവിതത്തെ ആസ്പദമാക്കിയാണ്. ആര്‍ രാമാനന്ദ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രം നിർമിക്കുന്നത് ശ്രീഗോകുലം മൂവീസാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News