കര്‍ണാടകയില്‍ ജെഡിഎസ് ബിജെപിക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പാര്‍ട്ടി നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമി. നിയമസഭയില്‍ ബിജെപിക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നാണ് കുമാരസ്വാമി അറിയിച്ചിരിക്കുന്നത്. സഖ്യം വേണോ എന്ന കാര്യത്തില്‍ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി തീരുമാനമെടുക്കുമെന്നും കുമാരസ്വാമി അറിയിച്ചു.
Also Read- മണിപ്പൂരിൽ കുക്കി യുവാവിന്റെ തലയറുത്ത് ബിജെപി എംഎല്‍എയുടെ സുരക്ഷ ഉദ്യോഗസ്ഥന്‍
പാര്‍ട്ടിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ മുതിര്‍ന്ന നേതാവും മുന്‍ പ്രധാനമന്ത്രിയുമായ എച്ച് ഡി ദേവഗൗഡ തനിക്ക് അധികാരം നല്‍കിയിട്ടുണ്ടെന്നും കുമാരസ്വാമി പറഞ്ഞു. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇനിയും സമയമുണ്ടെന്നും കുമാരസ്വാമി പറഞ്ഞു. ജെഡിഎസിന്റെ നിയമസഭാകക്ഷി യോഗത്തിലെ ചര്‍ച്ചകളെ കുറിച്ചുളള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു എച്ച് ഡി കുമാരസ്വാമി.
ബിജെപിയും ജെഡിഎസും പ്രതിപക്ഷ പാര്‍ട്ടികളായതിനാല്‍ യോജിച്ച് പ്രവര്‍ത്തിക്കാന്‍ താത്പര്യമുണ്ടെന്ന് നേരത്തെ നിയമസഭയിലും താന്‍ പറഞ്ഞിട്ടുണ്ടെന്ന് കുമാരസ്വാമി പറഞ്ഞു. ഇത് സംബന്ധിച്ച് പാര്‍ട്ടി എംഎല്‍എമാരുമായി ചര്‍ച്ച ചെയ്തു. സഖ്യമാകുന്നതില്‍ എല്ലാ നേതാക്കളുടെയും അഭിപ്രായം തേടണമെന്ന് ദേവഗൗഡ നിര്‍ദേശിച്ചതായും കുമാര സ്വാമി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here