കേരളത്തിലെ ജനതാദള്‍ എസ് ഇടതുപക്ഷത്ത് ഉറച്ചുനില്‍ക്കുമെന്ന് മാത്യു ടി.തോമസ്

കേരളത്തിലെ ജനതാദള്‍ എസ് ഇടതുപക്ഷത്ത് ഉറച്ചുനില്‍ക്കുമെന്ന് പ്രസിഡന്റ് മാത്യു ടി.തോമസ്. പാര്‍ട്ടിയുടെ നേതൃയോഗത്തിനു ശേഷമുള്ള വാര്‍ത്താ സമ്മേളനത്തിലാണ് കേരളത്തില്‍ ജനതാദള്‍ എസ് ജനാധിപത്യ സോഷ്യലിസ്റ്റ് മതേതര നിലപാടില്‍ ഉറച്ചുനില്‍ക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ മാത്യു ടി തോമസ് പ്രഖ്യാപിച്ചത്.

Also Read : തിരിച്ചടിച്ച് ഇസ്രയേല്‍; 161 പലസ്തീനികള്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്

‘ഒരു യോഗം പോലും ചേരാതെ, ഒരു തരത്തിലുള്ള ആലോചനയും ഇല്ലാതെയാണ് എന്‍ഡിഎയുമായി സഖ്യമുണ്ടാക്കുമെന്നു ദേശീയ അധ്യക്ഷന്‍ പ്രഖ്യാപിച്ചത്. ഇതു സംഘടനാതത്വങ്ങളുടെ നഗ്നമായ ലംഘനമാണ്. കേരളത്തിലെ ജനതാദള്‍ എസ് ദേശീയ നേതൃത്വത്തിന്റെ നീക്കത്തോടൊപ്പമില്ല.

ദേശീയ അധ്യക്ഷന്റെ പ്രഖ്യാപനം ജനതാദള്‍ എസ് സംസ്ഥാന നിര്‍വാഹക സമിതിയോഗം സമ്പൂര്‍ണമായി തള്ളിക്കളയുന്നു. ഞങ്ങള്‍ ഇടതുപക്ഷത്തെ മതേതരകക്ഷികളുമായി കേരളത്തില്‍ നാലു പതിറ്റാണ്ടില്‍ അധികമായി തുര്‍ന്നുവരുന്ന മുന്നണി ബന്ധം അരക്കിട്ട് ഉറപ്പിച്ച് അവിടെത്തന്നെ തുടരും’- മാത്യു ടി. തോമസ് വിശദീകരിച്ചു.

ബിജെപിയെയും കോണ്‍ഗ്രസിനെയും എതിര്‍ക്കുകയെന്നതാണ് പാര്‍ട്ടിയുടെ നയം. ജനാധിപത്യ സോഷ്യലിസ്റ്റ് മതേതര നിലപാടില്‍ ഉറച്ചുനില്‍ക്കുകയെന്ന നയത്തിലാണ് പാര്‍ട്ടി കര്‍ണാടകയിലും പ്രവര്‍ത്തിച്ചത്.

Also Read :ശബരിമല യുവതി പ്രവേശനം സുപ്രീംകോടതി ഉടന്‍ പരിഗണിക്കില്ല

എന്നാല്‍, ഇതിനുവിരുദ്ധമായി ജെഡിഎസ് ദേശീയ അധ്യക്ഷന്‍ എച്ച്.ഡി ദേവഗൗഡ ബിജെപി അനുകൂല നിലപാട് സ്വീകരിച്ചുവെന്നും ജെഡിഎസ് ദേശീയ നേതൃത്വം ഒരു ചര്‍ച്ചയും ഇല്ലാതെയാണ് ബിജെപിയുമായി സഹകരിക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം വിമര്‍ശിച്ചു. ബിജെപിയുമായി സഹകരിച്ച് പോകാനാകില്ലെന്ന് ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും മാത്യു ടി തോമസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News