കര്‍ണാടകയില്‍ കിംഗ് മേക്കറാകാന്‍ കുമാരസ്വാമി; തീരുമാനം നിര്‍ണായകമാകും

കര്‍ണാടക തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നാളെ വരാനിരിക്കെ ജനതാദള്‍ സെക്യുലര്‍ പാര്‍ട്ടി അധ്യക്ഷനും മുന്‍ കോണ്‍ഗ്രസ് നേതാവുമായ എച്ച്.ഡി കുമാരസ്വാമിയുടെ തീരുമാനം നിര്‍ണായകമാകും. കര്‍ണാടകയില്‍ തൂക്കുസഭ ഉണ്ടാകുമെന്ന എക്‌സിറ്റ്‌പോള്‍ പ്രവചനങ്ങള്‍ക്ക് പിന്നാലെ കോണ്‍ഗ്രസും ബിജെപിയും സമീപിച്ചുവെന്ന അവകാശവാദവുമായി കുമാരസ്വാമി രംഗത്തെത്തിയിട്ടുണ്ട്. ആരുമായി സഖ്യം ചേരണമെന്ന കാര്യത്തില്‍ നിലവില്‍ തീരുമാനമെടുത്തിട്ടില്ലെന്നും ശരിയായ സമയത്ത് അക്കാര്യം പൊതുജനങ്ങളെ അറിയിക്കുമെന്നുമായിരുന്നു ജനതാദള്‍ സെക്യുലര്‍ മുതിര്‍ന്ന നേതാവ് തന്‍വീര്‍ അഹമ്മദ് അറിയിച്ചിരിക്കുന്നത്.

നിലവിലെ എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ കോണ്‍ഗ്രസിന് അനുകൂലമാണ്. എന്നാല്‍ ഫലപ്രഖ്യാപനം വരുമ്പോള്‍ അത് തങ്ങള്‍ക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. കര്‍ണാടകയില്‍ തൂക്കുസഭയാണ് വരുന്നതെങ്കില്‍ അതില്‍ നിര്‍ണായകമാകുക കുമാരസ്വാമിയുടെ ജനദാതള്‍ സെക്യുലറാണ്. വൊക്കലിംഗ് വിഭാഗത്തിന്റെ പിന്തുണയാണ് ജനതാദളിന് തുണയാകുന്നത്. ഇതിന് പുറമേ പഴയ മൈസൂരുവിലെ ശക്തികേന്ദ്രങ്ങളിലുള്ള മുന്നേറ്റവും ജെഡിഎസിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു.

അതേസമയം, ജെഡിഎസിനെ സമീപിച്ചെന്ന വാര്‍ത്ത ബിജെപി തള്ളിയിട്ടുണ്ട്. വ്യക്തമായ മുന്‍തൂക്കം ഉണ്ടാകുമെന്ന ആത്മവിശ്വാസവും അവര്‍ പ്രകടിപ്പിച്ചു. സഖ്യത്തെക്കുറിച്ചുള്ള ചോദ്യം തന്നെ ഉദിക്കുന്നില്ലെന്നും ബിജെപി ഇതുവരെ ജെഡിഎസിനെ സമീപ്പിച്ചിട്ടില്ലെന്നും പാര്‍ട്ടി നേതാവ് ശോഭ കരന്തലജെ വ്യക്തമാക്കി. അതേസമയം, വിഷയത്തില്‍ കോണ്‍ഗ്രസ് പ്രതികരിച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here