എൻഡിഎയിൽ ചേരുന്നതിനെക്കുറിച്ച് അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്ന് എച്ച്ഡി കുമാരസ്വാമി

ജെഡിഎസ് എൻഡിഎയുമായി സഖ്യമുണ്ടാക്കുന്നതിൽ അന്തിമതീരുമാനം കൈക്കൊണ്ടിട്ടില്ലെന്ന് ജെഡിഎസ് നേതാവ് എച്ച്ഡി കുമാരസ്വാമി അറിയിച്ചു.ക‍ഴിഞ്ഞ കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയുടെ നേതൃത്വത്തിലുളള മതേതതര ജനതാദളിന് കനത്ത തിരിച്ചടി നേരിട്ടിരുന്നു.പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളില്‍ പോലും വോട്ട് ചോര്‍ച്ചയുണ്ടായി.ന്യൂനപക്ഷങ്ങള്‍ പാര്‍ട്ടിയില്‍ നിന്ന് അകന്നു. കര്‍ണാടകത്തില്‍ ബിജെപിയുംകടുത്ത പ്രതിസന്ധി നേരിടുകയാണ് . ഈ സാഹചര്യത്തിലാണ് വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയും ജെഡിഎസ്സും സഖ്യമുണ്ടാക്കി മത്സരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്.

also read:മോഹന്‍ലാല്‍ സാറില്‍ നിന്ന് ഒരുപാട് പഠിക്കാനുള്ള അവസരമാണിത് ; ഷനായ കപൂറിന് ആശംസകളുമായി കരൺ ജോഹർ
എന്നാല്‍ കേരളം ഉൾപ്പെടെയുള്ള ജെഡിഎസ് സംസ്ഥാന ഘടകങ്ങള്‍ ബിജെപിയുമായി കൈകോര്‍ക്കുന്നതിനെ ശക്തമായി എതിര്‍ക്കുന്നു. ഇതുവരെ ബിജെപിയുമായി തെരഞ്ഞെടുപ്പ് സഖ്യം സംബന്ധിച്ച് ചർച്ചകൾ ഒന്നും നടത്തിയിട്ടില്ലെന്ന് ജെഡിഎസ് നേതാവ്
എച്ച്ഡി കുമാരസ്വാമി പറഞ്ഞു. ചൊവ്വാ‍ഴ്ച ദില്ലിയില്‍ നടക്കുന്ന എൻഡിഎ യോഗത്തിലേയ്ക്ക് ജെഡിഎസ് നെ ക്ഷണിച്ചിട്ടില്ല.ലോക്സഭാ തെരഞ്ഞെടുപ്പിന് ഇനിയും 7 മാസം ഉണ്ടെന്നിരിക്കെ ഇപ്പോള്‍ തന്നെ ചര്‍ച്ചകള്‍ ആരംഭിക്കേണ്ടതില്ലെന്നും കുമാരസ്വാമി പറഞ്ഞു.

also read:കല്ലേറ്റുംകര റെയിൽവേ സ്റ്റേഷനോടുള്ള അവഗണന റെയിൽവേയുടെ ശ്രദ്ധയിൽ കൊണ്ടുവരും: മന്ത്രി ഡോ. ആർ ബിന്ദു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News