ദേവഗൗഡയുടെ ആരോപണം തള്ളി ജെഡിഎസ്; പാര്‍ട്ടിയെ ബിജെപിയില്‍ എത്തിച്ചത് ദേവഗൗഡയെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി

മുഖ്യമന്ത്രി പിണറായി വിജയനെതിരായ ജെഡിഎസ് ദേശീയ അധ്യക്ഷന്‍ എച് ഡി ദേവഗൗഡയുടെ ആരോപണം തള്ളി ജെഡിഎസ് സംസ്ഥാന  നേതാവായ മന്ത്രി കെ കൃഷ്ണന്‍കുട്ടി. ജെഡിഎസിന്‍റെ ബിജെപി സഖ്യം എൽഡിഎഫ് അറിഞ്ഞെന്ന ദേവഗൗഡയുടെ വാദത്തെ അദ്ദേഹം  പൂർണ്ണമായും തള്ളി.

ജെഡിഎസിനെ ബിജെപി പാളയത്തിൽ എത്തിച്ചത് ദേവഗൗഡയുടെ മാത്രം തീരുമാനപ്രകാരം. മുഖ്യമന്ത്രിക്കോ എൽഡിഎഫിനോ ഇക്കാര്യത്തിൽ ഒരു അറിവും ഇല്ലെന്നും കൃഷ്ണൻകുട്ടി വ്യക്തമാക്കി. ജെഡിഎസിനെ ബിജെപി പാളയത്തിൽ എത്തിച്ചത് ദേവഗൗഡയുടെ തീരുമാന പ്രകാരമാണെന്നും അദ്ദേഹം പറഞ്ഞു.

ALSO READ:  മാതാപിതാക്കളോട് ദേഷ്യം; നായയെ തുറന്ന് വിട്ട് അവരുടെ മകളെ കടിപ്പിച്ചയാൾ അറസ്റ്റിൽ

കേരളത്തിലെ ജെഡിഎസ് ദേവഗൗഡയുടെ ആരോപണം തള്ളുകയാണ്. താനും സംസ്ഥാന പ്രസിഡന്‍റ് മാത്യു ടി തോമസ് എംഎല്‍എയും ചേര്‍ന്ന് പാര്‍ട്ടി ബിജെപിയോടൊപ്പം ചേര്‍ന്നതിനെ നേരിട്ട് എതിര്‍പ്പ് അറിയിക്കുകയും പിരിഞ്ഞ് വരികയും ആയിരുന്നു. ദേവഗൗഡയുടെ തെറ്റായ ആരോപണത്തില്‍ സംസ്ഥാന പ്രസിഡന്‍റ്  ദേവഗൗഡയെ പ്രതിഷേധമറിയിക്കുമെന്നും ഇതിന്  മാത്യു ടി തോമസിനെ ചുമതലപ്പെടുത്തിയെന്നും കെ കൃഷ്ണന്‍കുട്ടി കൈരളി ന്യൂസിനോട് പറഞ്ഞു.

ALSO READ:  ഇന്ത്യയിൽ നിന്ന് നയതന്ത്ര പ്രതിനിധികളെ പിന്‍വലിച്ച് കാനഡ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News