കർണ്ണാടകയിൽ സിപിഐഎമ്മിനെ പിന്തുണച്ച് ജെഡിഎസ്; ലോക്സഭ തെരഞ്ഞെടുപ്പിലും ഇടതിനൊപ്പം

കർണാടകത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബാഗേപ്പള്ളി മണ്ഡത്തിൽ സിപിഐഎമ്മിന് ജനതാദൾ സെക്കുലർ പിന്തുണ. ആന്ധ്രാപ്രദേശ് അതിർത്തിയോട് ചേർന്നുള്ള ബാഗേപള്ളി മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ നിർത്തില്ലെന്ന് ജെഡിഎസ് അറിയിച്ചു. ഡോ. അനിൽ കുമാറാണ് മണ്ഡലത്തിലെ സിപിഐഎം സ്ഥാനാർഥി.

അതേസമയം 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മുൻ പ്രധാനമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്‌ഡി ദേവഗൗഡ ഇടതുപാർട്ടികൾക്ക് പിന്തുണ പ്രഖ്യാപിച്ചു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾക്കൊപ്പം ചേർന്ന് നീങ്ങുമെന്ന് ദേവഗൗഡ ഒരു വാർത്താ ഏജൻസിയോടും പറഞ്ഞു.

രണ്ടു തവണ സിപിഐഎം ജയിച്ച് കയറിയ മണ്ഡലത്തിൽ കഴിഞ്ഞ തവണ പാർട്ടി രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. 2018ൽ കോൺഗ്രസിലെ എസ് എൻ സുബ്ബറെഡ്ഡി സിപിഐഎമ്മിന്റെ ജിവി ശ്രീരാമ റെഡ്ഡിയെ 14,013 വോട്ടിന്റെ ഭൂരിപക്ഷത്താൽ പരാജയപ്പെടുത്തിയിരുന്നു. മൂന്നാം സ്ഥാനത്തുള്ള ജെഡിഎസിന് 38,302 വോട്ടുകൾ ആ തെരഞ്ഞെടുപ്പിൽ നേടാൻ കഴിഞ്ഞു.ബിജെപിക്ക് ഈ മണ്ഡലത്തിൽ വെറും അയ്യായിരത്തോളം വോട്ടുകൾ മാത്രമേ നേടാനായുള്ളു.

ബാഗേപ്പള്ളിയിൽ നിന്നും 1994, 2004 വർഷങ്ങളിലാണ് സിപിഐ എം ടിക്കറ്റിൽ ശ്രീറാം റെഡ്ഡി വിജയിച്ചത്. പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി കൂടിയായിരുന്ന ഇദ്ദേഹം 2018ൽ 68-ാം വയസ്സിൽ അന്തരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News