മൂന്നാം മോദി സർക്കാരിന്റെ പ്രധാന വകുപ്പുകൾ കൈയടക്കി ബിജെപി; അതൃപ്തി തുടർന്ന് ജെഡിയുവും തെലുങ്ക് ദേശം പാർട്ടിയും

മൂന്നാം മോദി സർക്കാരിൽ പ്രധാന വകുപ്പുകൾ ബിജെപി കൈയ്യടിക്കയത്തിൽ അതൃപ്തി തുടർന്ന് ജെഡിയുവും തെലുങ്ക് ദേശം പാർട്ടിയും. ആഭ്യന്തരം, പ്രതിരോധം, ധനകാര്യം, ആരോഗ്യം, വിദേശകാര്യം, റെയിൽവേ, കൃഷി എന്നിങ്ങനെ സുപ്രധാന വകുപ്പുകൾ ബിജെപി തന്നെ കൈവശം വെച്ചിരിക്കുകയാണ്.

Also Read: വീണാ ജോർജിന്റെ ഭർത്താവിന്റെ കെട്ടിടത്തിനെതിരായത് വ്യാജ പ്രചാരണം; കോണ്‍ഗ്രസിന്റേത് വികസനം മുടക്കാനുള്ള ശ്രമമെന്ന് സിപിഐഎം

അശ്വിനി വൈഷ്ണവിനെ റയില്‍‌വേക്കൊപ്പം വാര്‍ത്താ വിതരണം, ഐടി എന്നീ മൂന്ന് സുപ്രധാന മന്ത്രാലയങ്ങള‍ുടെ ചുമതല ഏല്‍പിച്ചതിൽ നിന്ന് അദ്ദേഹം പ്രധാനമന്ത്രിയുടെ വിശ്വസ്തനാണെന്ന് ഉറപ്പായി. ജെഡിയുവിൻ്റെയും ടിഡിപിയുടേയും വിലപേശലിനും സമ്മർദ്ദ തന്ത്രങ്ങൾക്കും ബിജെപി വഴങ്ങിയിട്ടില്ല എന്നത് സഖ്യത്തിൽ ആസ്വാരസ്യങ്ങൾക്ക് തുടക്കമിട്ടുണ്ട്.

Also Read: നിഴൽ പോലെ അഞ്ച് വർഷം ഒപ്പം, പൊലീസുകാരെ കുറിച്ച് ധാരണ മാറ്റിത്തന്ന വ്യക്തിത്വം, അനിൽ പടിയിറങ്ങുമ്പോൾ ഓർമകളിലൂടെ കെ ടി ജലീൽ

ഈ സാഹചര്യത്തിലാണ് സ്പീക്കർ സ്ഥാനം എന്ന ആവശ്യം ടിഡിപിയും ജെഡിയുവും ശക്തമാക്കുന്നത്. എന്നാൽ കഴിഞ്ഞ സഭയിലെ സ്പീക്കർ ഓം ബിർള തന്നെ ഇക്കുറിയും സ്പീക്കർ സ്ഥാനത്ത് തുടരുന്നതിനാണ് സാധ്യത .മോദി ക്യാബിനറ്റിലേക്ക് ഓം ബിർള കടന്ന് വരുമെന്ന് കരുതിയെങ്കിലും അതുണ്ടാകാത്ത സാഹചര്യത്തിൽ അദ്ദേഹം സ്പീക്കറാകുമെന്നാണ് വിവരം. അതേസമയം ഇത് സംബന്ധിച്ച ചർച്ചകളിലേക്ക് ബിജെപി കടന്നിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration