നിതീഷ് കുമാര്‍ എന്‍ഡിഎ സഖ്യത്തിലേക്ക് പോകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് ജെഡിയു

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്‍ഡിഎ സഖ്യത്തിലേക്ക് പോകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് ജെഡിയു. ഇന്ത്യ സഖ്യത്തില്‍ തുടരുമെന്ന് ജെഡിയു ബീഹാര്‍ അധ്യക്ഷന്‍ ഉമേഷ് കുശ്വാഹ പ്രതികരിച്ചു. സഖ്യത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണമെന്നും ജെഡിയു ആവശ്യപ്പെട്ടു. അതിനിടെ നിതീഷ് കുമാര്‍ രാജ് ഭവനിലെത്തി ഗവര്‍ണറെ കണ്ടത് രാജിവയ്ക്കാനാണെന്ന അഭ്യൂഹങ്ങള്‍ക്കും കാരണമായി.

Also Read; വെജിറ്റേറിയനോ നോൺ-വെജിറ്റേറിയനോ? വിദ്യാർത്ഥികളെ ഭക്ഷണത്തിന്റെ പേരിൽ തരം തിരിക്കാനൊരുങ്ങി മഹാരാഷ്ട്ര സർക്കാർ

നിതീഷ് കുമാര്‍ ഇന്ത്യ മുന്നണി വിട്ട് ബിജെപിയുമായി ചേര്‍ന്ന് വീണ്ടും ബിഹാറില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ജെഡിയു തളളിയിരിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് ജെഡിയു സംസ്ഥാന അധ്യക്ഷന്‍ ഉമേഷ് കുശ്വാഹ ഇന്ത്യ സഖ്യത്തില്‍ തുടരുമെന്ന് അറിയിച്ചു. അതേസമയം ഇന്ത്യാ മുന്നണിയുമായുളള അതൃപ്തിയും അദ്ദേഹം മറച്ചുവച്ചില്ല. സഖ്യത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണമെന്ന് ജെഡിയു ആവശ്യപ്പെട്ടു. നിതീഷ് കുമാറിനെ ഇന്ത്യാ മുന്നണിയുടെ കണ്‍വീനര്‍ സ്ഥാനത്തേക്ക് പരിഗണിക്കാത്തതിലുളള അതൃപ്തിയാണ് പ്രകടമാക്കിയത്.

അതിനിടെ നിതീഷ് കുമാര്‍ രാജ് ഭവനിലെത്തി ഗവര്‍ണറെ കണ്ടത് രാജിവയ്ക്കാനാണെന്ന അഭ്യൂഹങ്ങള്‍ക്കും കാരണമായി. റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ചുള്ള വിരുന്നില്‍ പങ്കെടുക്കാനാണ് എത്തിയതെന്ന് ജെഡിയു ഇതിനോടകം വിശദീകരിച്ചിട്ടുണ്ട്. എന്നാല്‍ നിതീഷ് കുമാര്‍ എന്‍ഡിഎയുടെ ഭാഗമാകുമെന്ന് ഒരു വിഭാഗം ബിജെപി നേതാക്കള്‍ പറഞ്ഞു. ഇത് സംബന്ധിച്ച് ചില ചര്‍ച്ചകള്‍ നടന്നതായാണ് വിവരം. ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കെ എത്തിയിരിക്കെ, നിതീഷ് കുമാറിനെയും ജെഡിയുവിനെയും പാളയത്തിലെത്തിക്കാനുളള നീക്കം ബിജെപി ശക്തമാക്കിയിട്ടുണ്ട്.

Also Read; ബംഗളുരുവിൽ നാലുവയസുകാരി സ്കൂളിൽ നിന്ന് വീണു മരിച്ച സംഭവം; പ്രിസിപ്പലിനെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലീസ്

ഇതിനായി ബിഹാറിലെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സാമ്രാട്ട് ചൗധരിയെ ദില്ലിയിലേക്ക് ദേശീയ നേതൃത്വം വിളിച്ചുവരുത്തി. അതിനിടെ നിതീഷ് കുമാറുമായി സംസാരിക്കാന്‍ ലാലുപ്രസാദ് യാദവിനെ ഇന്ത്യാ മുന്നണിക്ക് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസും ചുമതലപ്പെടുത്തി. ജെഡിയുവിന്റെ പ്രതികരണത്തോടെ അഭ്യൂഹങ്ങള്‍ക്ക് വിരാമമായെങ്കിലും എംഎല്‍എമാരുടെ യോഗം വിളിച്ചു ചേര്‍ത്തതടക്കമുളള ജെഡിയുവിന്റെ നീക്കവും സഖ്യമാറ്റ സാധ്യത തളളിക്കളയാനാവില്ലെന്നാണ് റിപ്പോര്‍ട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News