ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജെഡിയു ദേശീയ നേതൃയോഗങ്ങൾ ദില്ലിയിൽ ചേരും. ലോക്‌സഭാ തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകൾ യോഗത്തിൽ ചർച്ചയാകും. കഴിഞ്ഞ ദിവസം ദേശീയ ഭാരവാഹി യോഗം ചേർന്ന് സമീപകാല രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്തിരുന്നു. നാഷണൽ എക്സിക്യൂട്ടീവിലും കൗൺസിലിലും പ്രതിപക്ഷ സഖ്യം ഇന്ത്യയിലെ സീറ്റ് വിഭജനം സംബന്ധിച്ച ചർച്ചകൾ നടക്കുമെന്നാണ് സൂചന.
Also Read: കോണ്‍ഗ്രസില്‍ നിന്നും പോയ നേതാവിന് ബിജെപിയില്‍ അടിമപ്പണി; വെളിപ്പെടുത്തല്‍ ഇങ്ങനെ
ജെ.ഡി.യു വിനെ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ നിതീഷ് കുമാർ നയിക്കുന്ന രാജ്യവ്യാപക പ്രചാരണത്തിന്റെ രൂപരേഖയും നേതൃയോഗത്തിൽ തയ്യാറാക്കും. ബീഹാറിന് പുറത്തേക്ക് സംഘടനാ സംവിധാനം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജെ.ഡി.യുവിന്റെ പ്രവർത്തനം. അതേസമയം ലല്ലൻ സിങ് അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മാറുമെന്ന റിപ്പോർട്ടുകൾ ജെ.ഡി.യു നേതൃത്വം തള്ളിക്കളഞ്ഞിട്ടുണ്ട്. ലല്ലൻ സിങ് ദേശീയ അദ്ധ്യക്ഷ പദവി ഒഴിയുകയും ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ അദ്ധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങിയെത്തുകയും ചെയ്യുമെന്നായിരുന്നു റിപ്പോർട്ടുകൾ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here