പ്രധാനമന്ത്രി മുഖമാകാൻ നിതിഷ് കുമാർ. നിതീഷിനെ പ്രധാനമന്ത്രി മുഖമായി മുന്നണി പ്രഖ്യാപിക്കണം എന്ന് ജെഡിയു വൃത്തങ്ങൾ.സമ്മർദ തന്ത്രത്തിന്റെ ഭാഗമായാണ് ഇന്ത്യ മുന്നണി കൺവീനർ പദവി നിതീഷ് ഏറ്റെടുക്കാത്തത്. എന്നാൽ കൺവീനറെ തെരഞ്ഞെടുക്കുന്നത് വൈകിയ വേളയിൽ ആണ്. നിതീഷ് കൺവീനർ ആയാൽ വേറെ പ്രധാനമന്ത്രി സ്ഥാനാർത്ഥി ഉണ്ടാകാൻ പാടില്ല എന്നാണ്ജെഡിയു നിലപാട്.
അതേസമയം ഇന്‍ഡ്യ മുന്നണിയുടെ നേതാവായി ചില നേതാക്കള്‍ ഖര്‍ഗെയുടെ പേര് നിര്‍ദേശിച്ചു. നിരവധി പേര്‍ അത് അംഗീകരിച്ചു. അതോടൊപ്പം തന്നെ ചിലര്‍ നിതീഷ് കുമാറിന്റെ പേര് കണ്‍വീനര്‍ സ്ഥാനത്തേക്ക് നിര്‍ദേശിച്ചിരുന്നു.
അതേസമയം ഇന്‍ഡ്യ സഖ്യത്തില്‍ പലയിടത്തും അസ്വാരസ്യങ്ങള്‍ തുടരുന്നുണ്ട്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ മുന്നണിക്ക് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി വേണ്ടെന്ന് എന്‍സിപി അദ്ധ്യക്ഷന്‍ ശരദ് പവാര്‍ പറഞ്ഞിരുന്നു. വോട്ട് തേടേണ്ടത് മുന്നണിയുടെ പേരിലാണെന്നും അദ്ദേഹം പറഞ്ഞു.
‘ഏതെങ്കിലും ഒരു മുഖത്തെ മുന്നോട്ടുവെക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. മുന്നണിയുടെ പേരിലാണ് വോട്ട് ചോദിക്കുക. രാജ്യത്തിന് ഒരു ബദലിനെ നല്‍കാന്‍ ഞങ്ങള്‍ക്ക് കഴിയുമെന്നാണ് കരുതുന്നത്’, എന്നാണ് ശരദ് പവാര്‍ പറഞ്ഞത്.
ALSO READ: ‘ദില്ലിയിൽ റെഡ് അലർട്ട്’, രേഖപ്പെടുത്തിയത് റെക്കോർഡ് ശൈത്യം; ജനജീവിതം ദുസ്സഹമാകുന്നു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here