മൂത്ത സഹോദരന്‍ ബിസിനസില്‍ വലിയ സാമ്പത്തിക വിജയം നേടിയതില്‍ അസൂയ മൂത്ത അനിയന്‍, ജ്യേഷ്ഠന്റെ വീട്ടില്‍ കടന്നുകയറി മോഷ്ടിച്ചത് 1.2 കോടി രൂപ. പതിനൊന്ന് അംഗ സംഘത്തിനൊപ്പം കോടാലി, കത്തി, തോക്ക് തുടങ്ങിയവയുമായി ഹൈദരാബാദിലെ ഡൊമല്‍ഗുഡയിലെ സ്വന്തം സഹോദരന്റെ വീട്ടിലേക്ക് ഇന്ദ്രജിത്ത് ഘോഷായ് അതിക്രമിച്ച് കയറിയത്. സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ മോഷ്ടിക്കാനായിരുന്നു ഇവരുടെ തീരുമാനം.
കുടുംബത്തെ നേരിടാന്‍ ആയുധങ്ങളും സജ്ജമാക്കിയാണ് ഇയാള്‍ മോഷ്ടിക്കാനെത്തിയത്. ഒടുവില്‍ ജ്യേഷ്ഠ സഹോദരന്റെ വീട്ടില്‍ നിന്നും സ്വര്‍ണവും വെള്ളിയും പിത്തളയും ഒപ്പം 2.9 ലക്ഷം രൂപയും മോഷ്ടിച്ച് ഇന്ദ്രജിത്തും സംഘവും എസ് യുവിയിലാണ് കടന്നുകളഞ്ഞത്.
ALSO READ: ഒരു ഫോൺ കോൾ, നഷ്ടപ്പെട്ടത് 11 കോടി; ബംഗളൂരുവിൽ ഡിജിറ്റൽ അറസ്റ്റ്
സ്വര്‍ണാഭരണ വ്യാപാരം നടത്തിയിരുന്ന ഇന്ദ്രജിത്തിന് വലിയ നഷ്ടം ബിസിനസില്‍ ഉണ്ടായി. ധൂര്‍ത്തും കൂടിയായപ്പോള്‍ കൈയിലെ പണം മുഴുവന്‍ നഷ്ടമായി. ഇതോടെ ബിസിനസില്‍ വലിയ വിജയങ്ങള്‍ നേടുന്ന സഹോദരനോട് ദേഷ്യവും അസൂയയും അധികമായി.
പശ്ചിമബംഗാള്‍ സ്വദേശിയാണ് ഇന്ദ്രജിത്ത്. ഇയാള്‍ ഉള്‍പ്പെടെയുള്ള 12 അംഗ സംഘത്തെ പൊലീസ് പിടികൂടി. ഇവരില്‍ നിന്നും തൊണ്ടി മുതലും ഒരു കാറും സഹിതം പൊലീസ് കണ്ടെടുത്തു. ഒപ്പം ആയുധങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here